മൃതദേഹം കണ്ടെത്തി
Saturday, November 16, 2019 11:37 PM IST
ചെ​​ങ്ങ​​ന്നൂ​​ർ: കാ​​ണാ​​താ​​യ വ​യോ​ധി​ക​ന്‍റെ മൃ​​ത​​ദേ​​ഹം പ​​ന്പാ ന​​ദി​​യി​​ൽ ക​​ണ്ടെ​​ത്തി. ആ​​റ​ന്മു​ള നീ​​ർ​​വി​​ളാ​​കം വ​​ലി​​യ കാ​​ലാ​​യി​​ൽ നാ​​ര​​ായ​​ണ​​ൻ നാ​​യ​​രു (88) ടെ ​​മൃ​​ത​​ദേ​​ഹ​​മാ​​ണ് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം പ​​ന്പാ​ന​​ദി​​യി​​ലെ പു​​ത്ത​​ൻ​​കാ​​വി​​ൽ കാ​​ണ​​പ്പെ​​ട്ട​​ത്. അ​​ഴു​​കി​​യ നി​​ല​​യി​​ൽ ക​​ണ്ട മൃ​​ത​​ദേ​​ഹം ഫ​​യ​​ർ​​ഫോ​​ഴ്സും പോ​ലീ​​സും നാ​​ട്ടു​​കാ​​രും ചേ​​ർ​ന്നു ക​​ര​​യ്ക്ക​​ടു​​പ്പി​​ച്ച​​തി​​നു​​ശേ​​ഷം ആ​​റ​ന്മു​​ള പോ​​ലീ​​സി​​നു കൈ​​മാ​​റി. ക​​ഴി​​ഞ്ഞ 12 മു​​ത​​ൽ വീ​​ട്ടി​​ൽ​നി​​ന്നു കാ​​ണാ​​താ​​യെ​ന്നു ബ​​ന്ധു​​ക്ക​​ൾ പ​​രാ​​തി ന​​ല്കി​​യി​​രു​​ന്നു.