ഫു​മ്മ​യും ക​യ​ർ കോ​ർ​പ​റേ​ഷ​നും ത​മ്മി​ൽ ധാ​ര​ണാ​പ​ത്രം കൈ​മാ​റി
Sunday, November 17, 2019 10:53 PM IST
ആ​ല​പ്പു​ഴ: ഫു​മ്മ​യു​ടെ കീ​ഴി​ലു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം ഫ​ർ​ണി​ച്ച​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​യ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​വാ​നും വി​ൽ​ക്കാ​നു​മു​ള്ള ധാ​ര​ണാ​പ​ത്രം കൈ​മാ​റി. ഫു​മ്മ​യു​ടെ ര​ണ്ടാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന വേ​ദി​യി​ലാ​ണ് ധ​ന-​ക​യ​ർ മ​ന്ത്രി തോ​മ​സ് ഐ​സ​ക്കും ഫു​മ്മ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റെ ടോ​മി പു​ലി​ക്ക​ട്ടി​ലും ത​മ്മി​ൽ ധാ​ര​ണ​ാപ​ത്രം കൈ​മാ​റി​യ​ത്.
കേ​ര​ള​ത്തി​ലെ 40 ശ​ത​മാ​നം വീ​ടു​ക​ളും പൂ​ർ​ണ​മാ​യും പ​ണി തീ​ർ​ന്ന​വ​യാ​ണ് ഇ​വ​യ്ക്കെ​ല്ലാം ഫ​ർ​ണി​ച്ച​റു​ക​ൾ ആ​വ​ശ്യ​വു​മാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ ഫ​ർ​ണി​ച്ച​ർ മേ​ഖ​ല കേ​ര​ള​ത്തി​ൽ വ​ലി​യ വ്യാ​പാ​ര മേ​ഖ​ല​യാ​ണെ​ന്നും മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.
ക​യ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ത്പ​​ന്ന​ങ്ങ​ൾ ഫു​മ്മ​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലു​ടെ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ഈ ​ധാ​ര​ണാ​പ​ത്രം സ​ഹ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ലെ ജിഎസ്ടി സം​വി​ധാ​നം ഫ​ർ​ണി​ച്ച​ർ മേ​ഖ​ല​യ്ക്കു ഗു​ണ​ക​ര​മാ​ണ്.
വ്യാ​പാ​രി​ക​ളെ ദ്രേ​ാഹി​ക്കു​ക എ​ന്ന​ത് സ​ർ​ക്ക​രി​ന്‍റെ ന​യ​മ​ല്ല, വ്യാ​പാ​രി​ക​ളു​മാ​യി ന​ല്ല ഒ​രു ബ​ന്ധ​മാ​ണ് സ​ർ​ക്ക​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും, നി​കു​തി പ​രി​വി​ൽ ഉ​ണ്ട​യി​ട്ടു​ള്ള സാ​ങ്കേ​തി​ക പോ​രാ​യ്മ​ക​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ ഉ​റ​പ്പു​ന​ൽ​കി.
ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത​ല, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ദേ​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഫു​മ്മ​യു​ടെ കീ​ഴി​ൽ 250 കു​ട്ടി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ്മേ​ള​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ​വ​ർ​ക്കും അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് ന​ൽ​കു​ന്ന ഫു​മ്മ​യു​ടെ പ​ദ്ധ​തി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോ​മി പു​ലി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മ​ൻ​ഹ​ർ, റാ​ഫി പി. ​ദേ​വ​സി, കെ. ​വി ജാ​ഫ​ർ, ബൈ​ജു, അ​ഹ​മ​ദ് ബേ​ക്ക​ട​ൻ, എം.​എം മു​സ്ത​ഫ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.