ഐ ​ആം ഫോ​ർ ആ​ല​പ്പി വീ​ടി​ന്‍റെ താ​ക്കോ​ൽദാ​നം ന​ട​ത്തി
Sunday, November 17, 2019 10:53 PM IST
ആ​ല​പ്പു​ഴ: ഐ ​ആം ഫോ​ർ ആ​ല​പ്പി പ​ദ്ധ​തി​യി​ൽ സ​ത്യ​സാ​യി ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽദാ​നം ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്ക് നി​ർ​വ​ഹി​ച്ചു.
ആ​ല​പ്പു​ഴ പു​ന്ന​മ​ട സ്വ​ദേ​ശി രാ​ജ​ൻ വാ​ല​ൻ​ചി​റ കൊ​റ്റം​കു​ള​ങ്ങ​ര​യ്ക്കാ​ണ് വീ​ട് ല​ഭി​ച്ച​ത്. ആ​റു​ല​ക്ഷം രൂ​പ മു​ട​ക്കി ഇ​നി​യൊ​രു പ്ര​ള​യം വ​ന്നാ​ലും ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ൽ ഭൂ​നി​ര​പ്പി​ൽ നി​ന്നും ഒ​രു മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് വീ​ടി​ന്‍റെ നി​ർ​മാ​ണം. 400 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ര​ണ്ടു​മു​റി​ക​ളും ഹാ​ളും അ​ടു​ക്ക​ള​യു​മ​ട​ങ്ങു​ന്ന​താ​ണ് വീ​ട്.
ഐ ​ആം ഫോ​ർ ആ​ല​പ്പി പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ളെ മ​ന്ത്രി പ്ര​ശം​സി​ച്ചു. ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച മു​ൻ സ​ബ് ക​ള​ക​ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ​യെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.
സ​ത്യ​സാ​യ് ഓ​ർ​ഫ​നേ​ജ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി കെ.​എ​ൻ. അ​ന​ന്ത​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ തോ​മ​സ് ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് അം​ഗം സാ​ബു, പി.​എം. ഷെ​രീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ൻ സ​ബ് ക​ള​ക്ട​ർ തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി തു​ട​ർ​ന്നും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കും. നി​ർ​ധ​ന​രാ​യ യു​വ​തി​ക​ൾ​ക്കു​ള്ള സൈ​ക്കി​ൾ വി​ത​ര​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.