പൊ​തു​ഹി​യ​റിം​ഗ് ഇ​ന്ന്
Monday, November 18, 2019 10:44 PM IST
ആ​ല​പ്പു​ഴ: മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള സം​സ്ഥാ​ന ക​മ്മീ​ഷ​ൻ ഹി​യ​റിം​ഗ് ഇ​ന്നു രാ​വി​ലെ 11 മു​ത​ൽ ക​ള​ക്ട​റേ​റ്റ് പ്ലാ​നിം​ഗ് വി​ഭാ​ഗം കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. ക്ഷ​ണ​ക്ക​ത്ത് ല​ഭി​ച്ചി​ട്ടു​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രു​മാ​യ എ​ല്ലാ മു​ന്നാ​ക്ക വി​ഭാ​ഗ സം​ഘ​ട​ന​ക​ൾ​ക്കും മു​ന്നോക്ക വി​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലും പ്ര​ശ്ന​ങ്ങ​ളി​ലും താ​ൽ​പ​ര്യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്കും ഹി​യ​റിം​ഗി​ൽ പ​ങ്കെ​ടു​ത്ത് അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താം.
ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റീസ് എം.​ആ​ർ. ഹ​രി​ഹ​ര​ൻ നാ​യ​ർ, അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. എം. ​മ​നോ​ഹ​ര​ൻ പി​ള്ള, എ.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, മെ​ന്പ​ർ സെ​ക്ര​ട്ട​റി പി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.