സ​ർ​ഗ​വ​സ​ന്തം പീ​ലി​വി​ട​ർ​ത്തി ! റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു
Tuesday, November 19, 2019 10:17 PM IST
ഹ​രി​പ്പാ​ട്: ക​ല​യു​ടെ​യും സം​സ്കാ​രി​ക​ത​യു​ടെ​യും ഈ​റ്റി​ല്ല​മാ​യ ഹ​രി​പ്പാ​ടി​ന് ഉ​ത്സ​വഛാ​യ പ​ക​ർ​ന്ന് ആ​ല​പ്പു​ഴ റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു. ഹ​രി​പ്പാ​ടി​ലെ ക​ലാ​സ്വാ​ദ​ക​ർ​ക്ക് 22 വ​രെ ഇ​നി ക​ല​യു​ടെ രാ​പ്പ​ക​ലു​ക​ളാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ പ്ര​ധാ​ന വേ​ദി​യാ​യ ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കേ​ര​ള​വ​ർ​മ വ​ലി​യ​കോ​യി​ത്ത​ന്പു​രാ​ൻ വേ​ദി​യി​ൽ ആ​ല​പ്പു​ഴ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ലാ​രം​ഗ​ത്ത് ക​ഴി​വു​റ്റ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ലോ​ത്സ​വ​ങ്ങ​ൾ വ​ലി​യ അ​വ​സ​ര​മാ​ണ് പു​തു​ത​ല​മു​റ​യ്ക്ക് ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്കൂ​ൾ അ​ധ്യാ​പ​ക​ർ ആ​ല​പി​ച്ച സ്വാ​ഗ​ത ഗാ​ന​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. മ​യൂ​ര സ​ന്ദേ​ശം പി​റ​വി​യെ​ടു​ത്ത ക്ഷേ​ത്ര ന​ഗ​രി​യെ​ന്ന് വി​ശേ​ഷ​ണ​മു​ള്ള ഹ​രി​പ്പാ​ടി​ന്‍റെ സം​സ്കാ​രി​ക​ത​യും പൈ​തൃ​ക​വും ഉ​ണ​ർ​ത്തു​ന്ന വ​രി​ക​ളാ​ണ് സ്വാ​ഗ​ത ഗാ​ന​മാ​യി അ​ധ്യാ​പ​ക​ർ ആ​ല​പി​ച്ച​ത്.

അ​തി​നാ​ൽ ത​ന്നെ സ്വാ​ഗ​ത​ഗാ​നം ശ്ര​ദ്ധേ​യ​മാ​യി. ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജ​യ​മ്മ പു​ന്നൂ​ർ മ​ഠം അ​ധ്യ​ക്ഷ​യാ​യി. ച​ല​ച്ചി​ത്ര താ​രം ന​വ്യാ​നാ​യ​ർ മു​ഖ്യാ​തി​യാ​യി. മ​ത്സ​രം ഒ​രു പോ​രാ​ട്ട​മാ​ണ്. അ​തി​ന് ക​ഠി​നാ​ധ്വാ​നം വേ​ണം. ഒ​ന്നും​ര​ണ്ടും സ്ഥാ​നം ല​ഭി​ക്കാ​തെ പ​രാ​ജ​യ​പ്പെ​ട്ടാ​ലും അ​തു വീ​ണ്ടും വ​ലി​യ വി​ജ​യ​ങ്ങ​ൾ​ക്കു​ള്ള പ്ര​യാ​ണ​ത്തി​ന് ക​രു​ത്തു​ന​ൽ​കു​മെ​ന്ന് ന​വ്യാ​നാ​യ​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മോ​ണോ ആ​ക്ടി​ൽ ബി ​ഗ്രേ​ഡ് കി​ട്ടി ക​ര​യേ​ണ്ടി​വ​ന്ന പ​ഴ​യ​കാ​ല ക​ലോ​ത്സ​വ ഓ​ർ​മ​ക​ളും ന​വ്യാ​നാ​യ​ർ പ​ങ്കു​വ​ച്ചു. നഗര സഭ ചെയർ പേഴ്സൺ വിജയമ്മ പുന്നൂർമഠം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ജോ​ണ്‍ തോ​മ​സ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു കൊ​ല്ല​ശേ​രി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

രാ​വി​ലെ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​ർ പ​താ​ക​യു​യ​ർ​ത്തി. തു​ട​ർ​ന്ന് ര​ച​നാ​മ​ത്സ​ര​ങ്ങ​ളും ബാ​ന്‍റ്മേ​ള​മ​ട​ക്ക​മു​ള്ള മ​ത്സ​ര​ങ്ങ​ളും അ​റ​ബി​ക് ക​ലോ​ത്സ​വ​വും സം​സ്കൃ​തോ​ത്സ​വ​വും ആ​രം​ഭി​ച്ചു.