വി​ദ്യാ​ർ​ഥി​ക്കു മി​ന്ന​ലേ​റ്റു
Tuesday, November 19, 2019 10:23 PM IST
മ​ങ്കൊ​ന്പ്: സ്കൂ​ളി​ൽ നി​ന്നും വീ​ട്ടി​ലേ​ക്കു പേ​കു​ന്ന​തി​നി​ടെ മി​ന്ന​ലേ​റ്റ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ത്ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൈ​ന​ക​രി ചേ​ന്ന​ങ്ക​രി ഭ​ജ​ന​മ​ഠം അ​ന​ന്ദു​ഭ​വ​നി​ൽ ഷി​ജി​മോ​ന്‍റെ മ​ക​ൻ അ​നൂ​പി (17) നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. കു​ട്ട​മം​ഗ​ലം എ​സ്എ​ൻ​ഡി​പി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ അ​നൂ​പ് സ്കൂ​ൾ വി​ട്ട് സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.20 ഓ​ടെ പ​രു​ത്തി​വ​ള​വു പാ​ട​ശേ​ഖ​ര​ത്താ​യാ​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പാ​ട​ത്തി​ന്‍റെ ന​ടു​വ​ര​ന്പി​ലൂ​ടെ വ​രു​ന്ന​തി​നി​ടെ മി​ന്ന​ലേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം മ​ക​ന്‍റെ വ​ര​വും കാ​ത്ത് പാ​ട​ത്തി​ന്‍റെ കി​ഴ​ക്കേ ചി​റ​യി​ൽ പി​താ​വ് ഷി​ജി​മോ​ൻ നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു. ഇ​ടി​മി​ന്ന​ലി​നെ​ത്തു​ട​ർ​ന്ന് ഒ​രു വി​ദ്യാ​ർ​ഥി നി​ല​ത്തു​വീ​ഴു​ന്ന​തു​ക​ണ്ട് മ​റ്റൊ​രു സു​ഹൃ​ത്തി​നൊ​പ്പം ഷി​ജു​മോ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് ഓ​ടി​യെ​ത്തി. അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് മി​ന്ന​ലേ​റ്റ​ത് ത​ന്‍റെ മ​ക​നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് അ​നൂ​പി​നെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. കാ​ര്യ​മാ​യ പ​രി​ക്കി​ല്ലെ​ന്നും പെ​ട്ട​ന്നു​ണ്ടാ​യ ഷോ​ക്കി​ൽ കു​ട്ടി​ക്ക് ഭ​യ​പ്പെ​ട്ടു​വെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​താ​യി പി​താ​വ് ഷി​ജു​മോ​ൻ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.