മു​സ്‌​ലിം പ​ള്ളി​യി​ൽ നി​ന്നും പ​ണം ആ​പ​ഹ​രി​ച്ചു
Thursday, November 21, 2019 10:40 PM IST
മാ​ങ്കാം​കു​ഴി: പ​ട്ടാ​പ്പ​ക​ൽ മു​സ്‌​ലിം പ​ള്ളി​ക്കു​ള്ളി​ലെ കാ​ണി​ക്ക വ​ഞ്ചി​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് പ​ണം അ​പ​ഹ​രി​ച്ചു. വെ​ട്ടി​യാ​ർ ഹി​ദാ​യ​ത്തു​ൽ ഇ​സ്‌​ലാം ജ​മാ​അ​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സം​ഭ​വം പ​ള്ളി​യി​ൽ ഉ​ച്ച​യ്ക്ക് ന​മ​സ്കാ​ര​ത്തി​നാ​യി ബാ​ങ്ക് വി​ളി​ക്കാ​നെ​ത്തി​യ അ​സി. ഇ​മാ​മി​ന്‍റ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ ഇ​ദ്ദേ​ഹം​പ​ള്ളി ഭാ​ര​വാ​ഹി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കു​റ​ത്തി​കാ​ട് പോ​ലീ​സ് പ​ള്ളി​യി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​രാ​തി പ​രി​ഹാ​ര സെ​ൽ യോ​ഗം

ആ​ല​പ്പു​ഴ: ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക​ളു​ടെ പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ന്‍റെ പ്ര​തി​മാ​സ യോ​ഗം ഡി​സം​ബ​ർ അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ആ​ല​പ്പു​ഴ ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ ചേ​രും.