വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ തി​രു​ശേ​ഷി​പ്പ് തീ​ർ​ഥ​യാ​ത്ര പ്ര​യാ​ണം തു​ട​ങ്ങി
Thursday, November 21, 2019 10:40 PM IST
മാ​ന്നാ​ർ: ഗോ​വ​യി​ലെ ബോം ​ജീ​സ​സ് ബ​സി​ലി​ക്ക​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ ശ​രീ​ര​ത്തി​ലെ തി​രു​ശേ​ഷി​പ്പ് വി​ശു​ദ്ധ​ന്‍റെ നാ​മ​ത്തി​ലു​ള്ള പ​രു​മ​ല പ​ള്ള​യി​ൽ 29ന് ​പ്ര​തി​ഷ്ഠി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​വേ​ലി​ക്ക​ര ഫെ​റോ​ന​യി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ലേ​ക്ക് തി​രു​ശേ​ഷി​പ്പ് തീ​ർ​ഥ​യാ​ത്ര പ്ര​യാ​ണം ആ​രം​ഭി​ച്ചു.
പ​രു​മ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫെ​റോ​ന വി​കാ​രി ഫാ. ​അ​മ​ൽ​രാ​ജ്, ക്വ​യി​ലോ​ണ്‍ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​എം.​വി. ബെ​ന​റ്റ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​നി​ധി​ൻ ഫ്രാ​ൻ​സി​ക്ക് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഫാ. ​വ​ർ​ഗീ​സ്, സി​സ്റ്റ​ർ സ്റ്റെ​ഫി, ക​ണ്‍​വീ​ന​ർ ജി​ബി കെ. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നാ​ളെ പാ​വു​ക്ക​ര സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ യാ​ത്ര സ​മാ​പി​ക്കും. 29ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ലം രൂ​പ​ത മെ​ത്രാ​ൻ ഡോ. ​പോ​ൾ അ​ന്‍റ​ണി മു​ല്ല​ശേ​രി​ൽ തി​രു​ശേ​ഷി​പ്പി​ന്‍റെ പ്ര​തി​ഷ്ഠാ ക​ർ​മം നി​ർ​വ​ഹി​ക്കും.