ലോ​ട്ട​റി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Wednesday, December 4, 2019 11:29 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ട്ട​റി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​രാ​യ ചെ​റു​കി​ട വി​ല്പ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ക.

ലോ​ട്ട​റി വി​ത​ര​ണ രം​ഗ​ത്തെ വ​ൻ​കി​ട ലോ​ബി​യു​ടെ അ​പ്ര​മാ​ദി​ത്വം അ​വ​സാ​നി​പ്പി​ക്കു​ക, വ​ൻ​കി​ട ഏ​ജ​ന്‍റു​മാ​ർ വി​ത​ര​ണം ചെ​യ്യു​ന്ന ടി​ക്ക​റ്റു​ക​ൾ അ​വ​രു​ടേ​തു ത​ന്നെ​യെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു വ​രു​ത്തു​ക. വ​ൻ​കി​ട ഏ​ജ​ന്‍റു​മാ​ർ വി​ല്പ​ന​ക്കാ​ർ​ക്ക് ടി​ക്ക​റ്റു​ന​ൽ​കു​ന്ന ര​ജി​സ്റ്റ​ർ കൃ​ത്യ​മാ​യി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക, 5000 ടി​ക്ക​റ്റു​വ​രെ എ​ടു​ക്കു​ന്ന ഏ​ജ​ന്‍റു​മാ​ർ​ക്ക് പ​ര​മാ​വ​ധി ക​മ്മീ​ഷ​ൻ ല​ഭി​ക്ക​ത്ത​ക്ക ത​ര​ത്തി​ൽ സ്ലാ​ബ് സ​ന്പ്ര​ദാ​യം പ​രി​ഷ്ക​രി​ക്കു​ക, ലോ​ട്ട​റി ഓ​ഫീ​സു​ക​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ക. എ​ഴു​ത്ത് ലോ​ട്ട​റി മാ​ഫി​യ​യെ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ ടി​ക്ക​റ്റ് വി​ല 50 രൂ​പ​യാ​ക്കു​ന്നു എ​ന്ന സ​ർ​ക്കാ​രി​ന്‍റെ ത​ന്നെ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക സ​മ്മാ​ന​ങ്ങ​ളി​ൽ വ​ർ​ധ​ന​വ് വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​കു​മാ​ർ, കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഗോ​പാ​ല​കൃ​ഷ്ണ കാ​ര​ണ​വ​ർ എ​ൻ. പൊ​ടി​യ​ൻ, ല​ജീ​വ് വി​ജ​യ​ൻ, പി.​ആ​ർ. സ​ജീ​വ്, യു. ​രേ​ഖ, ര​മേ​ശ് മ​ണി, അ​ഡ്വ. ആ​ർ. പ്ര​മോ​ദ്, പി.​ഡി. സു​രേ​ഷ് സേ​തു​ല​ക്ഷ്മി, സ​ത്യ​ൻ തു​റ​വൂ​ർ, ബി​നീ​ഷ്, സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.