ഗോ​ത്ര​പാ​ര​ന്പ​ര്യ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യൊ​രു​ക്കി ഗ​ദ്ദി​ക​യി​ലെ ഗോ​ത്ര സം​സ്കൃ​തി പ്ര​ദ​ർ​ശ​നം
Thursday, December 5, 2019 10:35 PM IST
മാ​വേ​ലി​ക്ക​ര: ആ​ദി​വാ​സി ഗോ​ത്ര സം​സ്കൃ​തി​യെ അ​ടു​ത്ത​റി​യാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് മാ​വേ​ലി​ക്ക​ര മി​ച്ച​ൽ ജം​ഗ്ഷ​നി​ലെ കോ​ടി​ക്ക​ൽ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ക്കു​ന്ന ഗ​ദ്ദി​ക​യി​ലെ ഗോ​ത്ര സം​സ്കൃ​തി പ്ര​ദ​ർ​ശ​നം. ഗോ​ത്ര ജ​ന​ത​യു​ടെ വി​ശ്വാ​സ​ങ്ങ​ളും ജീ​വി​ത​വും ഇ​ഴു​കി​ച്ചേ​ർ​ന്ന ആ​ശ​യ​ങ്ങ​ളാ​ണ് ഇ​വി​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കു​റി​ച്യ​ർ, കു​റു​ന്പ​ർ, മു​ള്ളു​കു​റു​മ​ർ, പ​ണി​യ​ർ, ചോ​ല​നാ​യ്ക്ക​ർ തു​ട​ങ്ങി​യ കേ​ര​ള​ത്തി​ലെ 35 ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​യു​ധ​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളും,നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളും വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.
പ​ട്ടി​ക​ജാ​തി വി​ക​സ​നം പ​ട്ടി​ക​വ​ർ​ഗ വി​ക​സ​നം കി​ർ​ടാ​ഡ്സ് വ​കു​പ്പു​ക​ളാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ൽ യോ​ദ്ധാ​ക്ക​ളാ​യി അ​റി​യ​പ്പെ​ടു​ന്ന കു​റി​ച്യ​രു​ടെ കു​റി​ച്യ​ർ ക​ത്തി​യും, ജ​ന​സം​ഖ്യ​യി​ൽ കു​റ​ഞ്ഞ ആ​ദി​വാ​സി​വി​ഭാ​ഗ​മാ​യ ചോ​ല​നാ​യ്ക്ക​രു​ടെ വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളും തീ ​ക​ത്തി​ക്കു​ന്ന​തി​നാ​യി കാ​ണി​ക്കാ​ർ വി​ഭാ​ഗം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ച​ക്കി​മു​ക്കി തു​ട​ങ്ങി​യ​വ​യെ​ല്ലാം ശ്ര​ദ്ധേ​യ​മാ​ണ്. വെ​ട്ടി​കു​റു​മ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ക​ലം അ​വ​രു​ടെ ജീ​വി​ത​വു​മാ​യി ഇ​ഴ​ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​താ​ണ്.
കു​ടും​ബ​ത്തി​ൽ ഒ​രു കു​ട്ടി ജ​നി​ക്കു​ന്പോ​ൾ പു​തി​യ ക​ല​മു​ണ്ടാ​ക്കി അ​തി​ലാ​ണ് കു​ട്ടി​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്, താ​ലി, വ​ള​ക​ൾ, കാ​ശ് മാ​ല, തോ​ട​ക​ൾ തു​ട​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. കാ​ട്ടി​ൽ ല​ഭ്യ​മാ​യ മു​ള​യും ഇ​ല്ലി​യും ചൂ​ര​ലും മ​ണ്ണും കൊ​ണ്ടാ​ണ് ഇ​വ​യി​ൽ പ​ല വ​സ്തു​ക്ക​ളും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ വ​സ്തു​ക്ക​ളും വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളു​ടെ​യും, ജീ​വി​താ​വ​സ്ഥ​യു​ടെ​യും ആ​ചാ​ര​ങ്ങ​ളു​ടെ​യും കാ​ർ​ഷി​ക സം​സ്കൃ​തി​യു​ടെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളാ​ണ്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ്ര​ദ​ർ​ശ​ന സ്റ്റാ​ളി​ൽ എ​ത്തു​ന്ന​ത്.