പ്ര​തി​ഷേ​ധ മാ​ർ​ച്ചും സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​വും
Thursday, December 12, 2019 10:23 PM IST
ആ​ല​പ്പു​ഴ : നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഹോ​ട്ട​ൽ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൽ (കെ​എ​ച്ച്ആ​ർ​എ ) ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സൗ​ജ​ന്യ ഭ​ക്ഷ​ണ വ​വി​ത​ര​ണ​വും ന​ട​ത്തി. സ​വാ​ള വി​ല​നി​യ​ന്ത്രി​ക്കു​ക, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വ് ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഹോ​ട്ട​ൽ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യിച്ചാ​യി​രു​ന്നു സ​മ​രം.

പ്ര​തി​ഷേ​ധ യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ർ പി. ​താ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​സ്.​കെ. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് ചെ​റി​യാ​ൻ, മു​ഹ​മ്മ​ദ് കോ​യ, എം.​എ. ക​രീം, ര​മേ​ശ് ആ​ര്യാ​സ്, റോ​യി മ​ഡോ​ണ, വി. ​മു​ര​ളീ​ദ​ര​ൻ, ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ.​എ​ച്ച്. ന​വാ​സ്, മോ​ഹ​ൻ ദാ​സ്, ജെ​യിം​സ് കു​ട്ടി, പ​ണി​ക്ക​ർ, രാ​ജേ​ഷ്, സ​വാ​ദ്, സു​ൽ​ത്താ​ന നൗ​ഷാ​ദ്, സ​ബി​ൽ​ദാ​സ് ജോ​ർ​ജ് ഭൈ​ര​വ​ന, രാ​ജേ​ഷ് പ​ടി​പ്പു​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.