അ​പ​ക​ടം നി​ത്യ​സം​ഭ​വം: പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നു
Friday, December 13, 2019 10:40 PM IST
എ​ട​ത്വ: മു​രി​ക്കോ​ലി​മു​ട്ട് പാ​ല​ത്തി​ന്‍റെ ഇ​രു​കൈ​വി​രി​ക​ളും ത​ക​ർ​ന്ന് അ​പ്രോ​ച്ച് റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന നി​ല​യി​ൽ. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് എ​ട്ട്, ഒ​ന്പ​ത് വാ​ർ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മു​രി​ക്കോ​ലി​മു​ട്ട് പാ​ല​മാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ൽ നി​ന്ന് പാ​ല​ത്തി​ലേ​ക്കു​ള്ള ക​യ​റ്റ​ത്തി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് തി​ട്ട​യി​ൽ ഇ​ടി​ക്കു​ക​യും നിയ​ന്ത്ര​ണം തെ​റ്റി താ​ഴേ​ക്ക് വീ​ഴു​ക​യും ചെ​യ്യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ത്തി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​ര​ൻ വ​ണ്ടാ​നം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
അങ്കണവാ​ടി മു​ത​ൽ ത​ല​വ​ടി ഗ​വ. ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ഈ ​പാ​ല​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത്.

അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നും പാ​ലം ത​ട​സ​മാ​യി നി​ൽ​ക്കു​ന്നു. പാ​ല​ത്തി​ന്‍റെ ശോ​ച്യാവ​സ്ഥ പ​രി​ഹ​രി​ച്ച് കൈ​വ​രി സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.