ക​ള​ക്‌ടറു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് നാ​ളെ
Thursday, January 16, 2020 10:43 PM IST
ആ​ല​പ്പു​ഴ: പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും അ​തി​വേ​ഗ​ത്തി​ൽ തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് ക​ള​ക്‌​ട​റു​ടെ അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 'സ​ഫ​ലം' നാ​ളെ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ത്തും.
എ​ല്‍​ആ​ര്‍​എം കേ​സു​ക​ള്‍, സ​ര്‍​വേ, പ്ര​ള​യം സം​ബ​ന്ധ​മാ​യ അ​പേ​ക്ഷ​ക​ള്‍, ഭൂ​മി​യു​ടെ ത​ര​മാ​റ്റം/​പ​രി​വ​ര്‍​ത്ത​നം, റേ​ഷ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ​യൊ​ഴി​കെ​യു​ള്ള എ​ല്ലാ പ​രാ​തി​ക​ളും ക​ള​ക്‌​ട​ര്‍ നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​തും താ​ലൂ​ക്കു​ത​ല വ​കു​പ്പ് മേ​ധാ​വ​ിക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​രി​ഹാ​രം കാ​ണു​ന്ന​തു​മാ​ണ്.