ജ​ന​കീ​യ പ​ദ്ധ​തി​യാ​യി 'ജീ​വ​നി' മാ​റും: മ​ന്ത്രി
Friday, January 17, 2020 10:42 PM IST
ആ​ല​പ്പു​ഴ: "ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം' എ​ന്ന സ​ന്ദേ​ശ​വു​മാ​യി സം​സ്ഥാ​ന കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന 'ജീ​വ​നി' സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ പ​ദ്ധ​തി​യാ​യി മാ​റു​മെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍. ജീ​വ​നി പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ഓ​ണാ​ട്ടു​ക​ര കാ​ര്‍​ഷി​ക സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ​രും ത​ല​മു​റ​യെ രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ലേ​ക്കു ത​ള്ളി​വി​ടാ​തെ ന​മു​ക്ക് ആ​വ​ശ്യ​മാ​യ പോ​ഷ​ക സ​മൃ​ദ്ധ​മാ​യ പ​ച്ച​ക്ക​റി​ക​ള്‍ നാം ​ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന​താ​ണ് ജീ​വ​നി​യി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​വ​ശ്യ​മാ​യ പോ​ഷ​ക​ഗു​ണ​മു​ള്ള പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ന​മു​ക്കു ചു​റ്റു​മു​ണ്ട്. പ​ര​മ്പ​രാ​ഗ​ത​മാ​യ ഇ​ത്ത​രം ഇ​ന​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞ് അ​വ​യു​ടെ കൃ​ഷി​ക്കു കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ക​യാ​ണ് ആ​രോ​ഗ്യ​മു​ള്ള ഒ​രു ത​ല​മു​റ​യെ സൃ​ഷ്ടി​ക്കാ​ൻ ചെ​യ്യേ​ണ്ട​ത്. കാ​ര്‍​ഷി​ക​രം​ഗ​ത്തെ സ്വ​യം​പ​ര്യാ​പ്ത​ത​യ്ക്കു സം​സ്ഥാ​ന​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​കു​ന്ന ത​ര​ത്തി​ല്‍ കാ​ര്‍​ഷി​ക വൈ​വി​ധ്യ​ങ്ങ​ളു​ള്ള പ്ര​ദേ​ശ​മാ​ണ് ഓ​ണാ​ട്ടു​ക​ര​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജീ​വ​നി പ​ദ്ധ​തി പൂ​ര്‍​ണ​മാ​യും യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്ന​തോ​ടെ എ​ല്ലാ വീ​ട്ടി​ലും പോ​ഷ​ക​ത്തോ​ട്ട​ങ്ങ​ള്‍ ത​യാ​റാ​കും.

ജി​ല്ലാ​ത​ല ക​ര്‍​ഷ​ക അ​വാ​ര്‍​ഡി​ന്‍റെ വി​ത​ര​ണ​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. ആ​ര്‍. രാ​ജേ​ഷ് എം​എ​ല്‍​എ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി വി​ശ്വ​നാ​ഥ്, ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വ്, ഓ​ണാ​ട്ടു​ക​ര വി​ക​സ​ന ഏ​ജ​ന്‍​സി വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. സു​കു​മാ​ര പി​ള്ള, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.