പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ഇ​ന്ന്
Saturday, January 18, 2020 10:47 PM IST
ആ​ല​പ്പു​ഴ: പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 136453 കു​ട്ടി​ക​ൾ​ക്ക് ഇ​ന്നു തു​ള്ളി​മ​രു​ന്നു ന​ൽ​കും. ഇ​ത​ര​സം​സ​ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ലെ 813 കു​ട്ടി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ന​വ​ജാ​ത ശി​ശു​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​വ​യ​സി​നു​താ​ഴെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഒ​രു ഡോ​സ് പോ​ളി​യോ തു​ള്ളി മ​രു​ന്ന് (ര​ണ്ടു​തു​ള്ളി​ക​ൾ) ആ​ണ് ന​ൽ​കു​ക.

പ​രി​ശീ​ല​നം സി​ദ്ധി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ 1162 സ്ഥാ​പ​ന​ത​ല ബൂ​ത്തു​ക​ളി​ലും 37 ട്രാ​ൻ​സി​റ്റ് ബൂ​ത്തു​ക​ളി​ലും 47 മൊ​ബൈ​ൽ ബൂ​ത്തു​ക​ളി​ലു​മാ​യി ഇ​ന്നു​രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യും.