പ്ര​തി​ഷേ​ധ കൂ​ട്ട​ധ​ർ​ണ
Tuesday, January 21, 2020 10:33 PM IST
അ​ന്പ​ല​പ്പു​ഴ: ത​ക​ഴി​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ട​ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​യി നി​ർ​മി​ച്ച ക​രു​മാ​ടി​യി​ലെ വാ​ട്ട​ർ ടാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക, ക​ള​ത്തി​ൽ​പ്പാ​ലം, പ​ട്ട​ത്താ​നം പ്ര​ദേ​ശ​ങ്ങ​ളി​ലെ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, ക​ള​ത്തി​ൽ​പ്പാ​ലം ക​രു​മാ​ടി ഹൈ​സ്കൂ​ൾ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.
ക​രു​മാ​ടി ക​ള​ത്തി​ൽ​പ്പാ​ലം ജം​ഗ്ഷ​നി​ൽ ന​ട​ന്ന ധ​ർ​ണ പു​ന്ന​പ്ര ശാ​ന്തി ഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​മാ​ടി മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി പാ​റ​ക്കാ​ട​ൻ, വി. ​ഉ​ത്ത​മ​ൻ അ​ന്പ​ല​പ്പു​ഴ, ച​ന്പ​ക്കു​ളം രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​ജി ക​രു​മാ​ടി, എ​സ്. മ​തി​കു​മാ​ർ, കെ. ​സോ​മ​ൻ, എ​സ്. ശ്രീ​കാ​ന്ത്, ഹ​രി​ദാ​സ് ത​ളി​ക്ക​ൽ, മോ​ഹ​ന​ൻ വെ​ങ്ങ​ല​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.