ആ​ല​പ്പു​ഴ​യി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്
Thursday, January 23, 2020 10:42 PM IST
അ​ന്പ​ല​പ്പു​ഴ: ക​ണ്ട​ക്ട​ർ​ക്കു പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ മി​ന്ന​ൽ പ​ണി​മു​ട​ക്കു ന​ട​ത്തി. മ​ണ്ണ​ഞ്ചേ​രി ഇ​ര​ട്ട​ക്കു​ള​ങ്ങ​ര റൂ​ട്ടി​ലോ​ടു​ന്ന ജു​മാ​ന എ​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ർ മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി അ​സ്ല​മി​നെ​യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി​യു​യ​ർ​ന്ന​ത്. ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ് അ​തു ലം​ഘി​ച്ചു​കൊ​ണ്ട് മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​ത്. ഇ​തോ​ടെ പൊ​തു​ജ​നം പെ​രു​വ​ഴി​യി​ലു​മാ​യി.
ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​ണ്‍​സ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സി​ൽ ക​യ​റി​യ ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യു​മാ​യി പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നു. ക​ണ്ട​ക്ട​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി വി​ദ്യാ​ർ​ഥി​നി വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് ര​ക്ഷി​താ​വു​മൊ​ത്ത് വി​ദ്യാ​ർ​ഥി​നി പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ന്ന​പ്ര പോ​ലീ​സ് അ​സ്‌​ല​മി​നെ വി​ളി​ച്ചു വ​രു​ത്തി​യി​രു​ന്നു. 250 രൂ​പ പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ മ​ർ​ദ​ന​മേ​റ്റ​താ​യാ​ണ് ആ​ക്ഷേ​പം. പി​ന്നീ​ട് ഇ​തേ ബ​സി​ൽ അ​സ്‌​ലം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി പോ​ലീ​സ് മ​ർ​ദി​ച്ചു​വെ​ന്നു കാ​ട്ടി ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ന്ന​ൽ പ​ണി​മു​ട​ക്കു ന​ട​ത്തി​യ​ത്.
ബ​സ് ഓ​ട്ടം നി​ല​ച്ച​തോ​ടെ ജോ​ലി​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും രോ​ഗി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ വ​ല​ഞ്ഞു. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി, ഇ​ല്ലി ചു​വ​ട് ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്താ​ൻ ഉ​ച്ച വെ​യി​ലി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും മ​തി​യാ​യി​രു​ന്നി​ല്ല. ക​ണ്ട​ക്ട​റെ വി​ളി​ച്ചു വ​രു​ത്തി പെ​റ്റി​കേ​സ് ചാ​ർ​ജ് ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് പു​ന്ന​പ്ര പോ​ലീ​സ് അ​റി​യി​ച്ചു.