പു​ളി​യി​ള​ക്കം: അ​ന്പ​തേ​ക്ക​റി​ലെ നെ​ൽ​കൃ​ഷി പൂ​ർ​ണ​മാ​യി ന​ശി​ച്ചു
Thursday, January 23, 2020 10:45 PM IST
എ​ട​ത്വ: ആ​ന​ക്കി​ടാ​വി​രു​ത്തിപാ​ട​ത്ത് പു​ളി​യി​ള​കി നെ​ൽ​കൃ​ഷി പൂ​ർ​ണ​മാ​യി ന​ശി​ച്ചു. ത​ല​വ​ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ മു​ന്നൂ​റേ​ക്ക​ർ വി​സ്തൃതി​യു​ള്ള ആ​ന​ക്കി​ടാ​വി​രു​ത്തി പാ​ട​ത്തെ അ​ന്പ​തേ​ക്ക​ർ സ്ഥ​ല​ത്തെ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. കൃ​ഷി​യി​റ​ക്കി 56 ദി​വ​സം പി​ന്നി​ട്ട​താ​യി​രു​ന്നു.
നെ​ൽ​ചെ​ടി പൂ​ർ​ണ​മാ​യി അ​ഴു​കി​യ നി​ല​യി​ലാ​ണ്. ത​ല​വ​ടി തൈ​ച്ചി​റ സു​ഗു​ണ​ൻ, നെ​ടും​ക​ളം ച​ന്ദ്ര​മ​തി, ഇ​ട​യ​ത്ര ചെ​റി​യാ​ൻ ജോ​ർ​ജ്, പു​ത്ത​ൻ​ചി​റ ഷീ​ല​മ്മ, പാ​ട​ശേ​ഖ​ര സെ​ക്ര​ട്ട​റി പി.​കെ. സു​ന്ദ​രേ​ശ​ൻ എ​ന്നി​വ​രു​ടെ പാ​ട​ത്തെ കൃ​ഷി​യാ​ണു ന​ശി​ച്ച​ത്.
മ​റ്റു​ക​ർ​ഷ​ക​ർ​ക്കും പു​ളി​യി​ള​ക്കം അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. വി​ത​യി​റ​ക്കി​യതിനു​ശേ​ഷം ര​ണ്ടു​ത​വ​ണ വ​ള​മി​ടീ​ലും പ​റി​ച്ചു​ന​ടീ​ലും ക​ഴി​ഞ്ഞ പാ​ട​ത്താ​ണു നി​ന​ച്ചി​രി​ക്കാ​തെ പു​ളി​യി​ള​ക്കം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തോ​ടെ ക​ർ​ഷ​ക​ർ നീ​റ്റു​ക​ക്ക ഇ​ട്ടെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.
കൃ​ഷി​ഭ​വ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം നാ​നോ​സി​ലി​ക്ക പ്ര​യോ​ഗി​ച്ച​പ്പോ​ഴും ഇ​തേ അ​വ​സ്ഥ​യാ​ണ്. ക​ഠി​ന​ചൂ​ടാ​ണു കാ​ര​ണ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും പു​ളി​യി​ള​ക്കം ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, കൃ​ഷി ഓ​ഫീ​സ​ർ നി​വേ​ദി​ത എ​ന്നി​വ​ർ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച പാ​ടം സ​ന്ദ​ർ​ശി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ മ​ങ്കൊ​ന്പ് നെ​ല്ലു​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ചെ​യ്തു.
പാ​ട​ത്തെ പു​ളി​യി​ള​ക്ക​ത്തി​നു​ള്ള കാ​ര​ണം ക​ണ്ടെ​ത്തി മ​റ്റു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വ്യാ​പി​ക്കാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.