ട്ര​യി​ൻ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി, ആലപ്പുഴ വഴി തിരിച്ചുവിടും
Friday, January 24, 2020 10:48 PM IST
ആ​ല​പ്പു​ഴ : കൊ​ല്ലം- കോ​ട്ട​യം, കോ​ട്ട​യം- കൊ​ല്ലം, എ​റ​ണാ​കു​ളം- കൊ​ല്ലം, കൊ​ല്ലം- എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കൊ​ല്ലം- എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു സ​ര്‍​വീ​സു​ക​ളും കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം – കാ​യം​കു​ളം, കാ​യം​കു​ളം- എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കാ​യം​കു​ളം- എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം- ഷൊ​ര്‍​ണൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍- എ​റ​ണാ​കു​ളം പാ​സ​ഞ്ച​റു​ക​ളും റ​ദ്ദാ​ക്കി.
നാ​ഗ​ര്‍​കോ​വി​ല്‍- മം​ഗ​ളൂ​രു പ​ര​ശു​റാം എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- ഹൈ​ദ​രാ​ബാ​ദ് ശ​ബ​രി എ​ക്സ്പ്ര​സ്, ക​ന്യാ​കു​മാ​രി- മും​ബൈ സി​എ​സ്‌​എം​ടി എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- ന്യൂ​ഡ​ല്‍​ഹി കേ​ര​ള എ​ക്സ്പ്ര​സ്, ക​ന്യാ​കു​മാ​രി -കെ​എ​സ്ആ​ര്‍ ബം​ഗ​ളൂ​രു ഐ​ല​ന്‍​സ് എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ മെ​യി​ല്‍, കൊ​ച്ചു​വേ​ളി – ശ്രീ ​ഗം​ഗാ​ന​ഗ​ര്‍ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് എ​ന്നി​വ കാ​യം​കു​ളം ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടും.
ഈ ​ട്രെ​യി​നു​ക​ള്‍​ക്ക് ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ന്നേ ദി​വ​സം ര​ണ്ടു മി​നി​റ്റ് വീ​തം താ​ല്കാ​ലി​ക സ്റ്റോ​പ്പ് ഉ​ണ്ടാ​കും. തി​രു​വ​ന​ന്ത​പു​രം- ചെ​ന്നൈ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് 35 മി​നി​റ്റും നാ​ഗ​ര്‍​കോ​വി​ല്‍- കോ​ട്ട​യം പാ​സ​ഞ്ച​ര്‍ ഒ​ന്നേ​കാ​ല്‍ മ​ണി​ക്കൂ​റും ചെ​ങ്ങ​ന്നൂ​രി​ല്‍ പി​ടി​ച്ചി​ടും.