ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് സ​പ്ത​തി നി​റ​വി​ലേ​ക്ക്; നാ​മ​ഹേ​തു​ക തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം
Monday, January 27, 2020 10:45 PM IST
പു​ന്ന​മൂ​ട്: സ​പ്ത​തി ജന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ലേ​ക്ക് എ​ത്തു​ന്ന മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ്പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നാ​മ​ഹേ​തു​ക തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് അ​മ​ല​ഗി​രി​യി​ൽ തു​ട​ക്ക​മാ​യി. 29 ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ സ​മൂ​ഹ ബ​ലി, അ​നു​മോ​ദ​ന​സ​മ്മേ​ള​നം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ ഈ ​വ​ർ​ഷ​ത്തെ നാ​മ​ഹേ​തു​ക തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും. മെ​യ് 24 ന് ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് സ​പ്ത​തി​യു​ടെ നി​റ​വി​ലെ​ത്തും. ഇ​തു പ​രി​ഗ​ണി​ച്ച് ഈ ​വ​ർ​ഷ​ത്തെ നാ​മ​ഹേ​തു​ക തി​രു​നാ​ൾ ആ​ഘോ​ഷ​വും ബി​ഷ​പ്പി​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​വും ഒ​രു​മി​ച്ചാ​ണ് മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്ന​ത്.
തി​രു​മേ​നി​ക്ക് നാ​മ​ഹേ​തു​ക തി​രു​നാ​ൾ ആ​ശം​സ​ക​ളും സ​പ്ത​തി ആ​ശം​സ​ക​ളും കൈ​മാ​റാ​ൻ വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ല്മാ​യ വി​ശ്വാ​സി​ക​ളും ഉ​ൾ​പ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ ഭ​ദ്രാ​സ​ന​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ​ത്തെ​രു​വി​ൽ പു​രാ​ത​ന കു​ടും​ബ​മാ​യ മ​ണി​കെ​ട്ടി​യ കി​ഴ​ക്കേ​വീ​ട്ടി​ൽ കെ.​ഒ. വ​ർ​ഗീ​സി​ന്േ‍​റ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​യി 1950 മെ​യ് 24 നാ​ണ് ബി​ഷ​പ്പ് ജ​നി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ആ​യും സ​ഹാ​യ മെ​ത്രാ​നാ​യും സ​ഭാ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു വ​രു​ന്ന​തി​നി​ട​യി​ൽ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യ്ക്ക് മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് കേ​ന്ദ്ര​മാ​യി 2007 ൽ ​പു​തി​യ ഭ​ദ്രാ​സ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ പ്ര​ഥ​മ ഭ​ദ്രാ​സ​നാ​ധി​പ​നാ​യി ചു​മ​ത​ല ഏ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹ​ത്തി​ന് സ​ഭ​യോ​ടും സ​മൂ​ഹ​ത്തോ​ടു​മു​ള്ള പ്ര​തി​ബ​ദ്ധ​ത​യും സ​മ​ർ​പ​ണ ബോ​ധ​വും മാ​തൃ​കാ​പ​ര​മാ​ണ്.
മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ പു​രോ​ഗ​തി​ക്കു​വേ​ണ്ടി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴും മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ​യും ഭാ​ര​ത ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ ഇ​ട​പെ​ട​ലാ​ണ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ന​ട​ത്തു​ന്ന​ത്. കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യും അ​ദ്ദേ​ഹം ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.