റ​വ​ന്യു വ​കു​പ്പി​നോ​ട് ധ​ന​ വ​കു​പ്പി​ന് ചി​റ്റ​മ്മന​യ​മെ​ന്ന് ഭ​ര​ണ​പ​ക്ഷ സം​ഘ​ട​ന
Monday, February 17, 2020 10:41 PM IST
ആ​ല​പ്പു​ഴ: റ​വ​ന്യു വ​കു​പ്പി​നോ​ട് ധ​ന​വ​കു​പ്പി​ന് ചി​റ്റ​മ്മന​യ​മെ​ന്ന് കേ​ര​ള റ​വ​ന്യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളി​ൻ​മേ​ൽ പ​ണ​മി​ല്ലെ​ന്ന ന്യാ​യ​മാ​ണ് ധ​ന​വ​കു​പ്പ് പ​റ​യു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. പ​ത്താം ശ​ന്പ​ള​ക്ക​മ്മീ​ഷ​ൻ പ്ര​കാ​ര​മു​ള്ള ശ​ന്പ​ള​പ​രി​ഷ്ക​ര​ണം റ​വ​ന്യു വ​കു​പ്പി​ൽ മാ​ത്രം ന​ട​പ്പാ​ക്കാ​ത്ത​ത് വി​വേ​ച​ന​പ​ര​മാ​ണ്. പൊ​തു​ജ​നം ഏ​റെ ആ​ശ്ര​യി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​തെ ത​ന്നെ അ​ധി​ക​ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്നു.
വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം, വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​ദ​വി ഉ​യ​ർ​ത്ത​ൽ, ശ​ന്പ​ളം ല​ഭ്യ​മാ​കാ​ത്ത സ്ഥി​തി​ക്ക് പ​രി​ഹാ​രം, ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ ത​സ്തി​ക അ​പ്ഗ്ര​ഡേ​ഷ​ൻ തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ വ​ച്ചി​ട്ടും സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ത​സ്തി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ​അ​യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ റ​വ​ന്യു ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കു​മെ​ന്ന് നേ​താ​ക്ക​ളാ​യ പി.​എ​സ്. സ​ന്തോ​ഷ്കു​മാ​ർ, ജെ. ​പ​രി​ദാ​സ്, വി.​എ​സ്. സൂ​ര​ജ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.