ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം 20ന്
Monday, February 17, 2020 10:41 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​ന്‍റെ പു​തി​യ കെ​ട്ടി​ടം 20ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ല​വി​ൽ സി​വി​ൽ സ്റ്റേ​ഷ​ന്‍റെ നാ​ലു​നി​ല​ക​ൾ​ക്ക് മു​ക​ളി​ലാ​യി​രു​ന്നു കൃ​ഷി​ഭ​വ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. മു​ന്പ് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു സ​മീ​പം വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കൃ​ഷി​ഭ​വ​ൻ സി​വി​ൽ സ്റ്റേ​ഷ​ൻ വ​ന്ന​തോ​ടെ​യാ​ണ് മാ​റ്റി​യ​ത്. സി​വി​ൽ സ്റ്റേ​ഷ​ന​ലി​ലെ 67 പ​ടി​ക​ൾ ക​യ​റി ഏ​റ്റ​വും മു​ക​ളി​ല​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൃ​ഷി​ഭ​വ​നി​ലേ​ക്കു ക​യ​റു​ന്ന​ത് പ്രാ​യ​മാ​യ​വ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും വ​ള​രെ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഇ​തു മൂ​ലം പ​ല ക​ർ​ഷ​ക​രും ഓ​ഫീ​സു​മാ​യു​ള്ള ബ​ന്ധം ഒ​ഴി​വാ​ക്കി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ന​ഗ​ര​സ​ഭ​യി​ലെ 35 വാ​ർ​ഡു​ക​ളി​ലേ​ക്കാ​യി വ​ർ​ഷ​ത്തി​ൽ ഒ​രു കോ​ടി രൂ​പ ന​ഗ​ര​സ​ഭ​യും, കൃ​ഷി വ​കു​പ്പി​ൽ നി​ന്ന് 50 ല​ക്ഷം രൂ​പ​യു​മാ​ണ് കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. നി​ല​വി​ൽ നെ​ൽ​പാ​ട​ങ്ങ​ൾ മാ​ത്രം 75 ഹെ​ക്ട​ർ ഉ​ണ്ട്. പ​ത്തു ശ​ത​മാ​ന​ത്തോ​ളം പാ​ട​ങ്ങ​ളി​ൽ കൃ​ഷി ന​ട​ക്കു​ന്നു​ണ്ട്. പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റു​ന്പോ​ൾ ന​ടീ​ൽ വ​സ്തു​ക്ക​ൾ സ്റ്റോ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും, പ്ലാ​ന്‍റ് ഹെ​ൽ​ത്ത് ക്ലിനി​ക്, ക​ർ​മ​സേ​ന എ​ന്നി​വയ്​ക്കു കൂ​ടി സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ടി. ജോ​സ​ഫ് പ​റ​ഞ്ഞു.

നി​ല​വി​ൽ കൃ​ഷി​ഭ​വ​നി​ൽ കൃ​ഷി ഫീ​ൽ​ഡ് ഓ​ഫീ​സ​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റും മാ​ത്ര​മാ​ണ് ഉ​ള്ള​ത്.
സ​ർ​ക്കാ​ർ വ​ക ഭൂ​മി​യി​ൽ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യു​ടെ ത​ന​ത് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 29 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് എ​സി ക​നാ​ലി​ന​രി​കെ​യാ​ണ് കൃ​ഷി​ഭ​വ​ന്‍റെ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 20ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ക​ർ​ഷ​ക​കൂ​ട്ട​യ്മ, സ്കൂ​ൾ വി​ദ്യാ​ർ​ഥി​-വി​ദ്യാ​ർ​ഥി​നി​ക​ൾ, സി ​ഡി എ​സ് പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ന​ഗ​ര​സ​ഭാ അ​ങ്ക​ണ​ത്തി​ൽ നി​ന്നും ജാ​ഥ​യാ​യാ​ണ് സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ചെ​യ​ർ​മാ​ൻ വി.​ടി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​ഡി. ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ ഡി​ജി​പി ഹോ​ർ​മീ​സ് ത​ര​ക​ൻ മു​ഖ്യാ​തി​ഥി​യാ​കും.