കൊ​റോ​ണ‍: ആ​ശു​പ​ത്രി​യി​ലു​ള്ള ആ​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വ്
Wednesday, February 19, 2020 10:48 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​നാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ആ​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ചൈ​ന​യി​ൽ നി​ന്നു വ​ന്ന് ഡ​ൽ​ഹ​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്ന ആ​റു​പേ​ർ ജി​ല്ല​യി​ൽ ഇ​ന്ന​ലെ എ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ർ 14 ദി​വ​സം​കൂ​ടി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രി​ക്കും.
ഇ​വ​രു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ 149 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി 36 ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി. കൊ​റോ​ണ നി​രീ​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വി​ധ​ത​ല​ങ്ങ​ളി​ൽ തു​ട​രു​ന്നു.