പേ​ച്ചി അ​മ്മ​ൻ​കോ​വി​ലി​ൽ ഉ​ത്സ​വം
Wednesday, February 19, 2020 10:51 PM IST
തു​റ​വൂ​ർ: വ​ള​മം​ഗ​ലം തെ​ക്ക് ചെ​ല്ലി​ക്ക​ര പേ​ച്ചി അ​മ്മ​ൻ​കോ​വി​ലി​ൽ ഉ​ത്സ​വം 22നു ​തു​ട​ങ്ങി മാ​ർ​ച്ച് ഒ​ന്നി​ന് സ​മാ​പി​ക്കും. 22ന് ​രാ​വി​ലെ ആ​റി​നു ഗ​ണ​പ​തി​ഹോ​മം, ദീ​പാ​രാ​ധ​ന​യ്ക്ക്ക്ക് ശേ​ഷം കാ​ൽ​നാ​ട്ട് ക​ർ​മ​ത്തി​ന്‍റെ ര​ഥ​ഘോ​ഷ​യാ​ത്ര ഉൗ​രാ​റ്റി​ൽ കു​ടും​ബ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും കൊ​ടി​മ​ര​ഘോ​ഷ​യാ​ത്ര ക​ട​പ്പ​ള്ളി കു​ടും​ബ വീ​ട്ടി​ൽ നി​ന്നും ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രും. 23 മു​ത​ൽ 27 വ​രെ രാ​വി​ലെ എ​ഴി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും ശേ​ഷം തി​രു​ന​ട​യി​ൽ പ​റ​യെ​ടു​പ്പും തു​ലാ​ഭാ​ര​വും. 26നു 12​നു നൂ​റും​പാ​ലും ത​ളി​ച്ച് കൊ​ട​യും
27നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ക​ര​കം നി​റ​ച്ച് ഉൗ​രു​ചു​റ്റ്. 28നു ​രാ​വി​ലെ എ​ട്ടി​ന് പൂ​മൂ​ട​ൽ. 29നു​ശ​ക്തി ക​ര​കം. രാ​വി​ലെ 11നു ​ഉ​ച്ച​ക്കു​ട. ര​ണ്ടി​ന് ആ​ഴി​യു​ടെ സ്ഥാ​ന​നി​ർ​ണ​യ​വും തി​രു​ന​ട​യി​ൽ പ​റ​യെ​ടു​പ്പും. രാ​ത്രി 8.30ന് ​ഭ​ര​ത​നാ​ട്യം. തു​റ​വൂ​ർ കൈ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ക​ര​കം നി​റ​ച്ചു തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ എ​ത്തി തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​തോ​ടെ അ​ഗ്നി​പ്ര​വേ​ശ​നം. പു​ല​ർ​ച്ചെ ര​ണ്ടി​ന് പ​ട​പ്പു മ​ഹാ​നി​വേ​ദ്യം. 2.30നു ​കു​രു​തി. ഒ​ന്നി​ന് രാ​വി​ലെ ഏ​ഴി​നു മ​ഞ്ഞ​ൾ നീ​രാ​ട്ട്. 10 ന് ​പൊ​ങ്കാ​ല.

ആ​ലോ​ച​ന യോ​ഗം 22ന്

​ആ​ല​പ്പു​ഴ: ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ കും​ഭ ഭ​ര​ണി മ​ഹോ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ്പി​ൽ വ​രു​ത്തേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടി​യാ​ലോ​ചി​ക്കു​ന്ന​തി​ന് യോ​ഗം 22ന് ​രാ​വി​ലെ 11ന് ​അ​ഡീ​ഷ​ണ​ൽ ജി​ല്ല മ​ജി​സ്ട്രേ​റ്റി​ൻ​റെ അ​ധ്യ​ക്ഷ​ത​യി​ൽ ചെ​ട്ടി​കു​ള​ങ്ങ​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.