ഓ​ണാ​ട്ടു​ക​ര കു​ത്തി​യോ​ട്ട​ശീ​ലു​ക​ളാ​ലും ചു​വ​ടി​ന്‍റെ താ​ള​ങ്ങ​ളാ​ലും മു​ഖ​രി​തം
Sunday, February 23, 2020 9:49 PM IST
ചെ​ട്ടി​കു​ള​ങ്ങ​ര: ഓ​ണാ​ട്ടു​ക​ര കു​ത്തി​യോ​ട്ട​ശീ​ലു​ക​ളാ​ലും ചു​വ​ടി​ന്‍റെ താ​ള​ങ്ങ​ളാ​ലും മു​ഖ​രി​തം. ശി​വ​രാ​ത്രി മു​ത​ൽ ആ​രം​ഭി​ക്കു​ന്ന കു​ത്തി​യോ​ട്ട ചു​വ​ടും പാ​ട്ടും അ​ശ്വ​തി നാ​ളി​ൽ വി​ശ്ര​മ​ത്തി​നു ശേ​ഷം ഭ​ര​ണി​നാ​ളി​ൽ കു​ത്തി​യോ​ട്ട ബാ​ലന്മാ​രെ ചൂ​ര​ൽ മു​റി​ഞ്ഞ് അ​മ്മ​യ്ക്കു സ​മ​ർ​പ്പി​ക്കു​ന്ന​ത് വ​രെ​യാ​ണ് ച​ട​ങ്ങു​ക​ൾ.

12 വീ​ടു​ക​ളി​ലാ​ണ് ഇ​ത്ത​വ​ണ വ​ഴി​പാ​ട് കു​ത്തി​യോ​ട്ട​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ശി​വ​രാ​ത്രി നാ​ളി​ലെ വി​ള​ക്ക് വ​യ്ക്ക​ലി​നു​ശേ​ഷം കു​ത്തി​യോ​ട്ട ബാ​ലന്മാ​രെ ചു​വ​ടു പ​രി​ശീ​ലി​പ്പി​ക്കു​ന്ന​താ​ണ് ആ​ദ്യ ച​ട​ങ്ങ്. പി​ന്നാ​ലെ കാ​ണി​ക​ളി​ൽ ദൃ​ശ്യ​ശ്ര​വ്യ അ​നു​ഭൂ​തി ഉ​ണ​ർ​ത്തു​ന്ന കു​ത്തി​യോ​ട്ട ചു​വ​ടും പാ​ട്ടും ന​ട​ക്കും. 150 ഓ​ലം ക​ലാ​കാ​ര·ാ​രാ​ണ് ഓ​രോ കു​ത്തി​യോ​ട്ട സം​ഘ​ത്തി​ലും ഉ​ള്ള​ത്.

ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ട്ടി​ക​ള​ങ്ങ​ര ഭ​ഗ​വ​തി​ക്ക് ഭ​ക്ത​ർ ന​ട​ത്തു​ന്ന വ​ഴി​പാ​ടാ​ണ് കു​ത്തി​യോ​ട്ടം. മ​നു​ഷ്യ​രി​ൽ ദ്യ​ശ്യ​വും ശ്ര​വ്യ​വു​മാ​യ ഭ​ക്തി​യു​ടെ അ​നു​ഭൂ​തി​നി​റ​ക്കു​ക​യാ​ണ് കു​ത്തി​യോ​ട്ട പാ​ട്ടും ചു​വ​ടും.

ശി​വ​രാ​ത്രി​നാ​ളി​ൽ ആ​രം​ഭി​ച്ച കു​ത്തി​യോ​ട്ടം കും​ഭ​ഭ​ര​ണി​നാ​ളി​ലെ ചൂ​ര​ൽ മു​റി​യ​ലോ​ടെ സ​മാ​പി​ക്കു​ന്നു. പു​രാ​ണ ക​ഥ​ക​ളാ​ണ് കു​ത്തി​യോ​ട്ട​പ്പാ​ട്ടു​ക​ളാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ പാ​ദ​ങ്ങ​ളി​ൽ കു​ത്തി​യോ​ട്ട പാ​ട്ടു​പാ​ടും ഒ​പ്പം ചു​വ​ടും. ചെ​ട്ടി​കു​ള​ങ്ങ​ര ക​ര​ക​ളി​ലെ ക​ള​രി​ക​ളി​ൽ ര​ണ്ടു​മാ​സ​ത്തി​ല​ധി​കം നീ​ളു​ന്ന പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് കു​ത്തി​യോ​ട്ട​ക​ലാ​കാ​ര​ൻ​മാ​ർ ചു​വ​ടു​റ​പ്പി​ക്കു​ന്ന​ത്. കൊ​ച്ചു​കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ​വ​രെ ചു​വ​ടു​വെ​ക്കാ​നു​ണ്ടാ​കും.

ശി​വ​രാ​ത്രി നാ​ളി​ൽ തു​ട​ങ്ങു​ന്ന കു​ത്തി​യോ​ട്ട പാ​ട്ടും ചു​വ​ടും രേ​വ​തി നാ​ൾ​വ​രെ തു​ട​രും. കു​ത്തി​യോ​ട്ട അ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ പ​ല​തും ന​ര​ബ​ലി​യോ​ട് സാ​മ്യ​മു​ള്ള​താ​ണ്. കു​ത്തി​യോ​ട്ട ച​ട​ങ്ങി​ന്‍റെ അ​ര​ങ്ങൊ​രു​ക്ക​ലി​ൽ വാ​ൾ പ്ര​തി​ഷ്ടി​ക്കു​ന്ന​തും ബ​ലി​യു​ടെ സൂ​ച​ന​യാ​ണ് വാ​ൾ പൂ​ജി​ക്കു​ന്ന​തി​നാ​യി ചു​വ​ന്ന​പൂ​ക്ക​ൾ എ​ടു​ക്കു​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.
വ​ഴി​പാ​ട് വീ​ടു​ക​ളി​ലൊ​രു​ക്കു​ന്ന മ​ണ്ഡ​പ​ത്തി​നു മു​ന്പി​ൽ വൈ​കു​ന്നേ​രം വി​ള​ക്കു​വെ​ച്ച് ദീ​പാ​രാ​ധ​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് കു​ത്തി​യോ​ട്ട പാ​ട്ടും ചു​വ​ടും ന​ട​ക്കു​ന്ന​ത്. ച​ടു​ല​താ​ള​ത്തി​ലു​ള്ള കു​മ്മി​ക​ളും കു​ത്തി​യോ​ട്ട വേ​ദി​ക​ളി​ൽ കേ​ൾ​ക്കാം. കു​ത്തി​യോ​ട്ട ആ​ശാ​നും സം​ഘ​വും മ​ണ്ഡ​പ​ത്തി​ൽ ദീ​പാ​രാ​ധ​ന​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൽ തു​ട​ങ്ങു​ന്പോ​ൾ ത​ന്നെ പാ​ട്ടു സം​ഘ​വും ചു​വ​ടു​കാ​രും ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്നു. ഏ​ഴു​മ​ണി​യോ​ടെ തു​ട​ങ്ങു​ന്ന കു​ത്തി​യോ​ട്ട പാ​ട്ടും ചു​വ​ടു​വ​യ്പും പൂ​ർ​ത്തി​യാ​കു​ന്പോ​ഴേ​ക്കും രാ​ത്രി ഏ​റെ വൈ​കും.

പൊ​ലി​വ് പൂ​ർ​ത്തി​യി​യാ​കു​ന്പോ​ളേ​ക്കും വ​ഴി​പാ​ടു വീ​ടു​ക​ളി​ലെ കു​ത്തി​യോ​ട്ട ചു​വ​ടും പാ​ട്ടും പൂ​ർ​ണ​മാ​കും. തു​ട​ർ​ന്ന് ഒ​രു​ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷം കും​ഭ​ഭ​ര​ണി​നാ​ളി​ലെ കു​ത്തി​യോ​ട്ട സ​മ​ർ​പ്പ​ണ​മാ​ണ്.