ചെ​ങ്ങ​ന്നൂ​രി​ലും പി​ങ്ക് പോ​ലീ​സി​ന്‍റെ സേ​വ​നം
Sunday, February 23, 2020 9:49 PM IST
ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് ഡി​വി​ഷ​നി​ലേ​ക്ക് പി​ങ്ക് പോ​ലീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​യി. ചെ​ങ്ങ​ന്നൂ​ർ, വെ​ണ്‍​മ​ണി, നൂ​റ​നാ​ട്, മാ​വേ​ലി​ക്ക​ര, കു​റ​ത്തി​യാ​ട്, വ​ള്ളി​കു​ന്നം, മാ​ന്നാ​ർ, എ​ട​ത്വാ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പി​ങ്ക് പോ​ലീ​സ് സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. ത​നി​ച്ചു​താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്കും ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.
എ​ട്ടു വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടു​ന്ന ടീ​മാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. ഇ​വ​ർ ര​ണ്ടു ടീ​മാ​യി പ്ര​വ​ർ​ത്തി​ക്കും. 1515 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ചാ​ൽ സേ​വ​നം​ല​ഭ്യ​മാ​കും. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ ക​ഐ​സ്ആ​ർ​ടി​സി, കോ​ള​ജ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഇ​വ​ർ ഉ​ണ്ടാ​കും. ചെ​ങ്ങ​ന്നൂ​ർ ഡി​വി​ഷ​നി​ൽ പി​ങ്ക് പോ​ലീ​സി​നു വ​നി​താ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റോ​സ​മ്മ​യ്ക്കാ​ണ് പ്ര​ധാ​ന ചു​മ​ത​ല. ഡ്രൈ​വ​ർ​മാ​രാ​യി സ​ജു​മോ​ൾ, ശാ​ലി​നി എ​ന്നി​വ​രും വ​നി​താ പോ​ലീ​സി​ൽ നി​ന്ന് ഗീ​ത​മ്മ, ജ​യ​ന്തി, ദീ​പാ, രേ​ണു​ക, ര​ജ​നി, സി​ന്ധു എ​ന്നി​വ​രു​മാ​ണ് ടീ​മി​ലു​ള്ള​ത്.
ആ​ല​പ്പു​ഴ എ​സ്പി ജ​യിം​സ് ജോ​സ​ഫ്, എ​എ​സ്പി കൃ​ഷ്ണ​കു​മാ​ർ, ഡി​വൈ​എ​സ്പി​മാ​രാ​യ ജ​യ​രാ​ജ്, അ​നീ​ഷ് വി. ​കോ​ര, ബി​നു, സി​ഐ എം. ​സു​ധി​ലാ​ൽ, എ​സ്ഐ​മാ​രാ​യ ബി​ജു, ന​സ​റു​ദ്ദീ​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ടം ഉ​ണ്ടാ​കും. ച​ട​ങ്ങി​ൽ എ​സ്ഐ മു​ര​ളി, സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ജി​ത്, ഗി​രീ​ഷ്, മാ​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.