ഗേ​റ്റ് അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ശ്ര​മം സം​ഘ​ർ​ഷ​ത്തി​നു വ​ഴി​യൊ​രു​ക്കി
Monday, February 24, 2020 10:54 PM IST
അ​മ്പ​ല​പ്പു​ഴ : ക​രു​മാ​ടി ഗു​രു​മ​ന്ദി​രം - മ​ങ്കൊ​മ്പ് റോ​ഡി​ലെ റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചു പൂ​ട്ടാ​നു​ള്ള​ശ്ര​മം സം​ഘ​ർ​ഷ​ത്തി​നു വ​ഴി​യൊ​രു​ക്കി. അ​മ്പ​ല​പ്പു​ഴ സി​ഐ മ​നോ​ജ് നാ​ട്ടു​കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് നാ​ട്ടു​കാ​ർ പി​രി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റെ​യി​ൽ​വേ ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ സി 97-ാം ​ന​മ്പ​ർ ഗേ​റ്റാ​ണു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ സ്ഥി​ര​മാ​യി അ​ട​ച്ചി​ടാ​ൻ നീ​ക്കം ന​ട​ത്തി​യ​ത്. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ഗേ​റ്റ് അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്തം​ഗം ജി​ത്തു​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടി. പ​ഞ്ചാ​യ​ത്തം​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം ധ​രി​പ്പി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ച്ചു​പൂ​ട്ട​ൽ ന​ട​പ​ടി​യി​ൽ നി​ന്നും പി​ന്മാ​റി​യി​ല്ല. ഇ​തോ​ടെ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രു​മാ​യി സി​ഐ ഓ​ഫീ​സി​ൽ ച​ർ​ച്ച ന​ട​ത്താ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ നാ​ട്ടു​കാ​ർ പി​രി​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു.
പ്ര​ള​യ​കാ​ല​ത്ത് ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ക്ഷാ​മാ​ർ​ഗ​മാ​യ റോ​ഡ് അ​ട​ച്ചു പൂ​ട്ടി​യാ​ൽ സ​മീ​പ​വാ​സി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്കൂ​ളു​ക​ളി​ലെ​ത്താ​ൻ ര​ണ്ട​ര കി​ലോ​മീ​റ്റ​റി​ല​ധി​കം യാ​ത്ര ചെ​യ്യേ​ണ്ടി വ​രും. സ​മീ​പ​ത്തെ നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്ത് യ​ന്ത്ര​മെ​ത്തി​ക്കു​ന്ന​തും വി​ള​വെ​ടു​പ്പി​നു ശേ​ഷം നെ​ല്ല് ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന റോ​ഡി​ലെ​ത്തി​ക്കു​ന്ന​തി​നും ഏ​ക ആ​ശ്ര​യ​വും മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ജോ​ലി ചെ​യ്യു​ന്ന വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ലേ​ക്കും ഗ്യാ​സ് ഗോ​ഡൗ​ണി​ലേ​ക്കും എ​ത്തു​ന്ന​തി​നു​ള്ള ഏ​ക മാ​ർ​ഗ​വു​മാ​ണി​ത്. പ്ര​ധാ​ന പാ​ത​യാ​യ അ​മ്പ​ല​പ്പു​ഴ - തി​രു​വ​ല്ല റോ​ഡി​ലേ​ക്കും നാ​ട്ടു​കാ​ർ​ക്ക് എ​ത്തേ​ണ്ട റോ​ഡ് അ​ട​ച്ചു പൂ​ട്ടു​മ്പോ​ൾ ഈ ​ഭാ​ഗ​ത്തേ​ക്ക് ആം​ബു​ല​ൻ​സു​ക​ൾ പോ​ലും ക​ട​ന്നു​വ​രാ​ത്ത സ്ഥി​തി​യാ​കും. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.