ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, March 27, 2020 10:23 PM IST
എ​ട​ത്വ: ലോ​ക്ക്്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ​രു​മാ​നം നി​ല​ച്ച് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും കി​ട​പ്പു രോ​ഗി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത് സൗ​ഹൃ​ദ വേ​ദി.

ഉ​പ്പ്, അ​ഞ്ച് കി​ലോ​ഗ്രാം അ​രി, പ​ഞ്ച​സാ​ര, തേ​യി​ല, എ​ണ്ണ, പ​രി​പ്പ് , വ​ൻ​പ​യ​ർ, ക​ടു​ക്, സോ​പ്പ് , പ​പ്പ​ടം എ​ന്നി​വ ഉ​ൾപ്പെടെ പ​ത്തി​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന കി​റ്റാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. എ​ട​ത്വ സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ ഓ​ഫ് പോ​ലീ​സ് സി​സി​ൽ ക്രി​സ്ത്യ​ൻ രാ​ജ് കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹൃ​ദ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് എ​സ്ഐ സി​സി​ൽ ക്രി​സ്ത്യ​ൻ​രാ​ജ് പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, സെ​ക്ര​ട്ട​റി വി​ൻ​സ​ൻ പൊ​യ്യാ​ലു​മാ​ലി​ൽ, ട്ര​ഷ​റാ​ർ സു​രേ​ഷ് പ​രു​ത്തി​ക്ക​ൽ, ബാ​ബു വാ​ഴ​ക്കൂ​ട്ട​ത്തി​ൽ, പി.​ഡി. ക​ലേ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. ഈ ​പ്ര​ദേ​ശ​ത്ത് ദാ​വീ​ദ് പു​ത്ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് കെ. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള​ള​വും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

എ​ട​ത്വ പ​പ്പാ​സ് ഫാ​മി​ലി മാ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​രാ​ണു കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ൽ സ​ജ​ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി കി​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള പ​റ​ഞ്ഞു.