ആ​ളും ആ​ര​വ​വു​മി​ല്ലാ​തെ കോ​വി​ഡ് കാ​ല​ത്തൊ​രു മി​ന്നു​കെ​ട്ട്
Sunday, April 5, 2020 9:35 PM IST
ആ​ല​പ്പു​ഴ: കൊ​ട്ടും​കു​ര​വ​യു​മി​ല്ല, ആ​ശീ​ർ​വ​ദി​ക്കാ​ൻ ആ​ൾ​ക്കൂ​ട്ട​മി​ല്ല, ഹാ​ളി​ലെ സ​ദ്യ​വ​ട്ട​വു​മി​ല്ല...​ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ഒ​രു​കൈ​വി​ര​ലി​ലെ​ണ്ണാ​വു​ന്ന ആ​ളു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ആ​ല​പ്പു​ഴ കി​ട​ങ്ങാം​പ​റ​ന്പ് ക്ഷേ​ത്ര​ന​ട​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന ക​ല്യാ​ണ​ത്തി​ന്. ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ താ​ലി​കെ​ട്ട്. തു​ട​ർ​ന്ന് വ​ധൂ​വ​ര​ൻ​മാ​ർ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക്. ത​യാ​റാ​ക്കി​യി​രു​ന്ന സ​ദ്യ​വ​ട്ടം ഇ​ല​യി​ലേ​ക്ക് പ​ക​ർ​ത്തി ന​ല്കി ഭ​ക്ഷ​ണം കാ​ത്തി​രി​ക്കു​ന്ന വീ​ടു​ക​ളി​ലേ​ക്ക് കൊ​ടു​ത്ത​യ​ച്ചു.

എ​റ​ണാ​കു​ള​ത്ത് എ​ൻ​ഫീ​ൽ​ഡ് ബൈ​ക്ക് സ​ർ​വീ​സ് സെ​ന്‍റ​ർ ന​ട​ത്തു​ന്ന ആ​ല​പ്പു​ഴ തി​രു​മ​ല പോ​ഞ്ഞി​ക്ക​ര പു​തു​വേ​ലി​ൽ വീ​ട്ടി​ൽ പ്ര​ദീ​പ് കു​മാ​റി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​ൾ പ്ര​സീ​ദ​യാ​യി​രു​ന്നു വ​ധു. ആ​ല​പ്പു​ഴ ക​ര​ള​കം വാ​ർ​ഡി​ൽ വി​വേ​ക് നി​വാ​സി​ൽ ശ​ശി​കു​മാ​ർ-​ശോ​ഭ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ വി​വേ​ക് വ​ര​നും. മ​സ്ക​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന വി​വേ​കും ബി​ടെ​ക് ക​ഴി​ഞ്ഞ് ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​യി​ൽ സൈ​റ്റ് എ​ൻ​ജി​നി​യ​റാ​യി ജോ​ലി ചെ​യ്യു​ന്ന പ്ര​സീ​ദ​യും ത​മ്മി​ലു​ള്ള വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തി​ലാ​ണ് ന​ട​ന്ന​ത്. ഇ​ന്ന​ലെ ക​ള​ർ​കോ​ട് അ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​വ​രു​ടെ വി​വാ​ഹം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ബ​ന്ധു​ക്ക​ളെ ക്ഷ​ണി​ക്കു​ന്ന​ത​ട​ക്കം വി​വാ​ഹ​ത്തിന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ കോ​വി​ഡ് എ​ല്ലാം മാ​റ്റിമ​റി​ച്ചു.

രാ​വി​ലെ 10. 30 നും 11 ​നു​മി​ടി​യ​ൽ വ​ധൂ​വ​രന്മാ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു താ​ലി​കെ​ട്ട്. ക്ഷേ​ത്ര ശാ​ന്തി കാ​ർ​മി​ക​നാ​യി. വി​വാ​ഹ​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ന് 300 വീ​ടു​ക​ളി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ഇ​രു വീ​ട്ടു​കാ​രും തീ​രു​മാ​നി​ച്ചു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, കൗ​ണ്‍​സി​ല​ർ ആ​ർ.​ആ​ർ. ജോ​ഷി​രാ​ജ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​ടി​കാ​ട് സ്കൂ​ളി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ പാ​യ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ദ്യ ത​യാ​റാ​ക്കി. പൊ​തി​ക​ളി​ലാ​ക്കി​യാ​ണ് സ​ദ്യ ആ​വ​ശ്യ​മാ​യ വീ​ടു​ക​ളി​ൽ എ​ത്തി​ച്ച​ത്. സ​ദ്യ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ക്കാ​ൻ ഏ​ർ​പ്പാ​ട് ചെ​യ്ത ശേ​ഷ​മാ​ണ് വ​ധൂ​വ​രന്മാ​ർ വ​ര​ന്‍റെ വീ​ട്ടി​ലേ​ക്കു യാ​ത്ര​യാ​യ​തും.