കാ​യം​കു​ള​ത്ത് 6,500 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി
Wednesday, April 8, 2020 10:24 PM IST
കാ​യം​കു​ളം/ ചേ​ർ​ത്ത​ല : 6500 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. എ​രു​വ​യി​ൽ വീ​ട്ടി​ൽനി​ന്നും പി​ടി​കൂ​ടി​യ​ത് 2,500 കി​ലോ മ​ത്സ്യം. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​തും ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്നതു​മാ​യ 6500 കി​ലോഗ്രാം പ​ഴ​കി​യ മ​ത്സ്യ​മാ​ണ് കാ​യം​കു​ള​ത്ത് പി​ടി​കൂ​ടി​യ​ത്. മം​ഗ​ലാ​പു​ര​ത്തുനി​ന്നു കാ​യം​കു​ള​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന 3,500 കി​ലോ പ​ഴ​കി​യ മ​ത്സ്യം ആ​രോ​ഗ്യ വ​കു​പ്പ് വി​ഭാ​ഗ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പി​ടി​കൂ​ടി​യ​ത്.

കാ​യം​കു​ളം എ​രു​വ​യി​ലെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 2,500 കി​ലോ പ​ഴ​കി​യ മ​ത്സ്യ​വും പി​ക്ക​പ്പ് വാ​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 500 കി​ലോ മ​ത്സ്യ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. മ​ത്തി, മ​ങ്ക​ട, സി​ഡി കു​റി​ച്ചി എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കാ​ക്ക​നാ​ട് ച​ന്ത​യ്ക്കു​സ​മീ​പ​ത്തു​നി​ന്നു 30 കി​ലോ ചൂ​ര മ​ത്സ്യ​വും പി​ടി​കൂ​ടി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം സൂ​പ്പ​ർ​വൈ​സ​ർ ഗീ​ത, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ അ​ജീ​ഷ് സ്റ്റീ​ഫ​ൻ, ഗോ​പ​കു​മാ​ർ, ഷ​മീ​റ തു​ട​ങ്ങി​യ​വ​രാ​ണ് പോ​ലീ​സ് സ​ഹാ​യ​ത്താ​ൽ മ​ത്സ്യം പി​ടി​കൂ​ടി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ജി. ​രാ​ജേ​ഷ് അ​റി​യി​ച്ചു.

ഫോ​ർ​മാ​ലി​ൻ ക​ല​ർ​ത്തി​യ മ​ത്തി, ചൂ​ര തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ൾ​ക്കു മാ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്‌​ട​ർ അ​ജീ​ഷ് എ​ൽ. സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു. മം​ഗ​ലാ​പു​ര​ത്ത് നി​ന്നും കാ​യം​കു​ള​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന 3500 കി​ലോ പ​ഴ​കി​യ മ​ത്സ്യം കാ​യം​കു​ളം ഷെ​ഹി​ദാ​ർ മ​സ്ജി​ദി​നു സ​മീ​പ​മു​ള്ള ക​മ്മീ​ഷ​ൻ ഏ​ജ​ൻ​സി​യി​ലേ​ക്കാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഡ്രൈ​വ​ർ മൊ​ഴി ന​ൽ​കി. കാ​യം​കു​ള​ത്തും പ​രി​സ​ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ മ​ത്സ്യ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ചേ​ർ​ത്ത​ല: ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ചേ​ർ​ത്ത​ല, അ​രൂ​ർ ഭ​ക്ഷ്യ സു​ര​ക്ഷാ സ​ർ​ക്കി​ളി​ൽ‍ ചേ​ർ​ത്ത​ല, പൂ​ച്ചാ​ക്ക​ൽ മാ​ർ​ക്ക​റ്റു​ക​ൾ, മീ​ൻ ത​ട്ടു​ക​ൾ എ​ന്നി​വ കേ​ന്ദ്രീക​രി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. പ​ഴ​കി​യ മീ​ൻ ഹാ​നി​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത് വി​ൽ​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത് .

ചേ​ർ​ത്ത​ല മാ​ർ​ക്ക​റ്റി​ൽനി​ന്ന് 25 കി​ലോ ചെ​മ്മീ​ൻ, സ്ട്രി​പ്പ് ടെ​സ്റ്റി​ൽ ഫോ​ർ​മാ​ലി​ൻ സാ​ന്നി​ധ്യം ക​ണ്ട​തി​നെത്തുട​ർ​ന്ന് ന​ശി​പ്പി​ച്ചു ക​ള​ഞ്ഞു. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് മ​ത്സ്യ​ങ്ങ​ളി​ൽ മാ​യം ചേ​ർ​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി ശ​ക്ത​മാ​ക്കി​യ​ത്. ചേ​ർ​ത്ത​ല സ​ർ​ക്കി​ൾ ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ വൈ.​ജെ. സു​ബി​മോ​ൾ, അ​രൂ​ർ സ​ർ​ക്കി​ൾ ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ വി. ​രാ​ഹു​ൽ രാ​ജ്, ഫി​ഷ​റീ​സ് ഇ​ൻ​സ്‌​പെ​ക്‌​ട​ർ സി.​എ. അ​ഞ്ജ​ലി ദേ​വി , ജി. ​പ്രി​ൻ​സ് എ​ന്നി​വ​ർ റെ​യ്‌​ഡി​ൽ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.