മ​ത്സ്യ​ലേ​ല​വും വ​ള്ള​ത്തി​ല്‍ നാ​ലി​ല​ധി​കം പേ​ര്‍ പോ​കു​ന്ന​തും നി​രോ​ധി​ച്ചു
Wednesday, April 8, 2020 10:24 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ ലേ​ലം 14നു ​രാ​ത്രി 12 വ​രെ നി​രോ​ധി​ച്ച് ക​ളക്‌​ട​ര്‍ ഉ​ത്ത​ര​വാ​യി. മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ചി​ല തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ലെ​ങ്കി​ലും മ​ത്സ്യ​ലേ​ലം ന​ട​ത്തു​ന്ന​താ​യും നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് മ​ത്സ്യ വി​പ​ണ​ന​ത്തി​നാ​യി ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടി നി​ല്‍​ക്കു​ന്ന​താ​യും ശ്ര​ദ്ധ​യി ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.
അ​ര്‍​ത്തു​ങ്ക​ല്‍, തോ​ട്ട​പ്പ​ള്ളി ഹാ​ര്‍​ബ​റു​ക​ളി​ലെ ഫി​ഷ​റീ​സ് വ​കു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന രീ​തി​യി​ലു​ള്ള സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ടു​ള്ള മ​ത്സ്യ​വി​പ​ണ​ന​ത്തി​ന് ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ല. ലേ​ലം ഒ​ഴി​വാ​ക്കി, ടോ​ക്ക​ണ്‍ വ്യ​വ​സ്ഥ​യിലു​ള്ള വി​പ​ണ​ന​മാ​ണ് അ​ര്‍​ത്തു​ങ്ക​ല്‍, തോ​ട്ട​പ്പ​ള്ളി ഹാ​ര്‍​ബ​റു​ക​ളി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ഇ​തു​കൂ​ടാ​തെ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളി​ല്‍ നാ​ലി​ല​ധി​കം പേ​ര്‍ പോ​കു​ന്ന​തും ക​ള​ക്‌​ട​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം നി​രോ​ധി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍കൂ​ടി​യാ​യ ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വ്. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വും ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.