വാ​റ്റും കോ​ട​യും പി​ടി​കൂ​ടി
Wednesday, April 8, 2020 10:24 PM IST
അ​മ്പ​ല​പ്പു​ഴ: ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ട​യും വാ​റ്റും പി​ടി​കൂ​ടി. മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പു​റ​ക്കാ​ട് ക​രൂ​ർ, പു​ത്ത​ൻ ന​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. ക​രൂ​രി​ൽ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 290 മി​ല്ലി ലി​റ്റ​ർ ചാ​രാ​യ​വും 25 ലി​റ്റ​ർ കോ​ട​യും ക​ണ്ടെ​ടു​ത്തു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രൂ​ർ തൈ​പ്പ​റ​മ്പ് വി​മ​ൽ കു​മാ​ർ (35), സു​രേ​ഷ് (47) എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തു.
പു​റ​ക്കാ​ട് പു​ത്ത​ൻ ന​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 550 മി​ല്ലി ലി​റ്റ​ർ വാ​റ്റും ക​ണ്ടെ​ടു​ത്തു. ഈ ​കേ​സി​ൽ ഇ​ട്ടി മാ​ണി​ക്യം വീ​ട്ടി​ൽ ബി​ജു(47)വി​നെ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ക​ളെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.