യു​വാ​വി​ന്‍റെ മു​ങ്ങി​മ​ര​ണം: മു​ങ്ങി​ത്താ​ണ​ത് ഒ​രു കു​ടും​ബ​ത്തി​ന്‍റെ​ സ്വ​പ്ന​ങ്ങ​ൾ
Friday, May 22, 2020 10:16 PM IST
മ​ങ്കൊ​ന്പ്: ഞെ​ട്ട​ലോ​ടെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വേ​ഴ​പ്ര ഗ്രാ​മം ഉ​ണ​ർ​ന്ന​ത്. ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​നൂ​ജെ​ന്ന യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത​യു​മാ​യാ​ണ് ഇ​ന്ന​ലെ നേ​രം പു​ല​ർ​ന്ന​ത്. വാ​ർ​ത്ത കേ​ട്ട​റി​ഞ്ഞ​വ​ർ ചാ​റ്റ​ൽ​മ​ഴ​യെ അ​വ​ഗ​ണി​ച്ചും ക​നാ​ൽ തീ​ര​ത്തേ​ക്കോ​ടി. അ​ത്ര​യ്ക്കു പ്രി​യ​മാ​യി​രു​ന്നു നാ​ട്ടു​കാ​ർ​ക്ക് ഈ ​യു​വാ​വി​നോ​ട്. നാ​ട്ടു​കാ​ർ​ക്ക് അ​നൂ​ജ് ക​ണ്ണി​ലു​ണ്ണി​യാ​യി​രു​ന്നെ​ങ്കി​ൽ, വീ​ട്ടു​കാ​ർ​ക്ക് സ്വ​പ്ന​മാ​യി​രു​ന്നു ഈ ​യു​വാ​വ്. ര​ണ്ടു വ​ർ​ഷം മു​ന്പ് പാ​ത്താ​മു​ട്ടം സെ​ന്‍റ് ഗി​റ്റ്സ് കോളജ് ഓ​ഫ് എ​ൻ​ജി​നിയ​റിം​ഗി​ൽ നി​ന്നും ബി​ടെ​ക് പ​ഠ​നം പൂ​ർത്തി​യാ​ക്കി​യ അ​നൂ​ജ് ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

പി​താ​വ് ജോ​മോ​ൻ പാ​ട്ട​ത്തി​നു നി​ലം കൃ​ഷി ചെ​യ്താ​ണ് മ​ക്ക​ളെ വ​ള​ർ​ത്തി​യ​തും പ​ഠി​പ്പി​ച്ച​തും. മൂ​ന്നു മ​ക്ക​ളി​ൽ മൂ​ത്ത​വ​നാ​യ അ​നൂ​ജി​ലാ​യി​രു​ന്നു ഈ ​പി​താ​വി​ന്‍റെ പ്ര​തീ​ക്ഷ​ക​ള​ത്ര​യും. മ​ക​നൊ​രു നി​ല​യി​ലെ​ത്തി​യാ​ൽ ഇ​ള​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ത​ണ​ലാ​കു​മെ​ന്ന്് ക​രു​തി. വീ​ടൊ​ന്നു ര​ക്ഷ​പ്പെ​ടാ​ൻ വി​ദേ​ശ​ത്തു പോ​കാ​ൻ അ​വ​സ​രം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു അ​നൂ​ജ്. വ​ള​രെ സൗ​മ്യ​നാ​യ അ​നൂ​ജി​ന് നാ​ട്ടി​ൽ വ​ലി​യൊ​രു സു​ഹൃ​ദ് വ​ല​യ​വു​മു​ണ്ടാ​യി​രു​ന്നു. നാ​ടി​നെ ഇ​യാ​ൾ വ​ല്ലാ​തെ സ്നേ​ഹി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്പോ​ൾ കൂ​ട്ടു​കാ​രു​ടെ ക​ണ്ണു​ക​ൾ നി​റ​യു​ന്നു. യു​വ​ദീ​പ്തി പോ​ലു​ള്ള സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന അ​നൂ​ജ് മി​ക​ച്ചൊ​രു ചി​ത്ര​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ​ക്കൊ​പ്പം പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും അ​നൂ​ജി​നാ​യി ക​നാ​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്പോ​ഴും അ​നൂ​ജ് തി​രി​ച്ചു​വ​ര​ണേ എ​ന്നാ​യി​രു​ന്നു ക​ര​യി​ൽ ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​രു​ടെ പ്രാ​ർ​ഥന. ഒ​ടു​വി​ൽ ര​ണ്ടേ​കാ​ലോ​ടെ വി​റ​ങ്ങ​ലി​ച്ച മൃ​ത​ദേ​ഹം ജ​ല​പ്പ​ര​പ്പി​നു മു​ക​ളി​ലേ​ക്കെ​ടു​ത്തുയ​ർ​ത്തി​യ​പ്പോ​ൾ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ ക​ണ്ണു​ക​ൾ ഈ​റ​ന​ണി​ഞ്ഞു.