വി​ദ്യാ​ർ​ഥിക​ളെ കെഎസ്ആ​ർ​ടി​സി തു​ണ​ച്ചു, അ​ധ്യാ​പ​ക​ർ​ക്ക് ടാ​ക്സി ആ​ശ്ര​യം
Tuesday, May 26, 2020 11:33 PM IST
എ​ട​ത്വ: എ​സ്എ​സ്എ​ൽ​സി-​പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥിക​ളെ കെഎസ്ആ​ർ​ടി​സി തു​ണയ്​ക്കു​ന്പോ​ൾ അ​ന്യ​ജി​ല്ല​ക​ളി​ൽനി​ന്ന് എ​ത്തു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് ടാ​ക്സി​യാ​ണ് ആ​ശ്ര​യം. കു​ട്ട​നാ​ട് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​യ്ക്ക് എ​ത്താ​ൻ കെഎസ്ആ​ർ​ടി​സി എ​ട​ത്വ ഡി​പ്പോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്പെ​ഷൽ സ​ർ​വീ​സ് ന​ട​ത്തി. ബ​സി​ൽ സാ​നി​റ്റൈ​സ​ർ ഉ​ൾ​പ്പെ​ടെ ക​രു​തി​യി​രു​ന്നു. ഒ​ട്ടു​മി​ക്ക സ്കൂ​ളു​ക​ളി​ലും ര​ക്ഷി​താ​ക്ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ ഹാ​ളി​ൽ എ​ത്തി​ച്ച​ത്. അ​തേ​സ​മ​യം പ​രീ​ക്ഷ സ​മ​യ​ത്ത് സ്കൂ​ളു​ക​ളി​ൽ എ​ത്താ​ൻ ഡ്യൂ​ട്ടി​യി​ലു​ള്ള അ​ധ്യാ​പ​ക​ർ ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ചു. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ൽനി​ന്ന് എ​ത്തേ​ണ്ട അ​ധ്യാ​പ​ക​രാ​ണ് ബുദ്ധിമുട്ടിലായത്. ജി​ല്ല വി​ട്ടു​ള്ള ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തു​കാ​ര​ണം ടാ​ക്സി, ഓ​ട്ടോ വാ​ഹ​ന​ങ്ങ​ൾ ആ​ശ്ര​യി​ച്ചാ​ണ് അ​ധ്യാ​പ​ക​ർ സ്കൂ​ളു​ക​ളി​ൽ എ​ത്തി​യ​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞു​ള്ള മ​ട​ക്ക​വും ഇവരെ വലച്ചു.