യുസിപി​ഐ പ്രാ​ർ​ഥ​നാ​ സ​മ്മേ​ള​നം ന​ട​ത്തി
Sunday, May 31, 2020 9:54 PM IST
പു​ന്ന​മൂ​ട്: കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​ത്യാ​ശ​യോ​ടും ആ​ത്മവി​ശ്വാ​സ​ത്തോ​ടും അ​തി​ജീ​വി​ക്കാ​ൻ വി​ശ്വാ​സി​ക​ൾ പ്രാ​ർഥ​ന​യെ മു​റു​കെ പി​ടി​ക്ക​ണ​മെ​ന്ന് യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ പ്ര​യ​ർ ഫോ​ർ ഇ​ന്ത്യ പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.​ മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് അ​മ​ല​ഗി​രി ബി​ഷ​പ് ഹൗ​സി​ൽ സം​ഘ​ടി​പ്പി​ച്ച പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​ത അ​ധ്യ​ക്ഷ​നും യുസിപിഐ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റുമാ​യ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ദൈ​വാ​ശ്ര​യ ബോ​ധ​വും സ​ഹോ​ദ​ര​ങ്ങ​ളോ​ടു​ള്ള ക​രു​ത​ലും ക​രു​ണാ​ർ​ദ്ര സ​മീ​പ​ന​മ​വു​മു​ള്ള ന​മുക്ക് കോ​വി​ഡ് മഹാ​​മാ​രി​യെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ മാ​വേ​ലി​ക്ക​ര സിഎ​സ്ഐ ​ക്രൈ​സ്റ്റ് ച​ർ​ച്ച് വി​കാ​രി ഡോ.​ സാം മാ​ത്യു, പു​ന്ന​മൂ​ട് എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ ച​ർ​ച്ച് വി​കാ​രി റ​വ. ​റ​ജി ഡാ​ൻ ഫി​ലി​പ്പ്, പ​ള്ളി​ക്ക​ൽ സാ​ൽ​വേ​ഷ​ൻ ആ​ർ​മി​യി​ലെ മേ​ജ​ർ പി. ​ജി. ചാ​ക്കോ, പു​ന്ന​മൂ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​സ​ഫ് സാ​മു​വ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.