തോ​ട്ട​പ്പ​ള്ളി: മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ന​ട​ത്തി
Monday, June 1, 2020 10:02 PM IST
ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്തുനി​ന്ന് ഡ്രെ​ഡ്ജ് ചെ​യ്ത ചെ​ളിക​ല​ർ​ന്ന മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ തീ​രു​മാ​ന​മാ​യി. മ​ന്ത്രി ജി.​ സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നീ​ക്കം ചെ​യ്യു​ന്ന ചെ​ളി പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഫി​ഷ​റീ​സ് വ​കു​പ്പ് ഫ്ളാ​റ്റ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന ഗ്രൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ മു​ത​ൽ പൊ​ഴി വ​രെ​യു​ള്ള ഭാ​ഗം ആ​ഴം കൂ​ട്ടി മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ ക​രാ​ർ ല​ഭി​ച്ച കേ​ര​ള മി​ന​റ​ൽ​സ് ആൻഡ് മെ​റ്റ​ൽ​സ് ലി​മി​റ്റ​ഡി​നാ​ണ് ചെ​ളി നീ​ക്കാ​നു​മു​ള്ള ചു​മ​ത​ല.
പൊ​ഴി​യി​ൽനി​ന്ന് ഡ്രെ​ഡ്ജ് ചെ​യ്തെ​ടു​ക്കു​ന്ന മ​ണ്ണി​ൽ ധാ​തു​മ​ണ​ൽ വേ​ർ​തി​രി​ച്ച് ല​ഭി​ക്കു​ന്ന ബാ​ക്കി മ​ണ്ണ് കെഎംഎംഎ​ലി​ന്‍റെ യാ​ർ​ഡി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഈ ​മ​ണ്ണ് ചെ​ല്ലാ​ന​ത്ത് ജി​യോ ട്യൂ​ബി​ൽ നി​റ​ച്ച്, ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​യി ന​ല്കാ​മെ​ന്ന് യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഭാ​വി​യി​ൽ ജി​ല്ല​യി​ൽ ജി​യോ ട്യൂ​ബ് ഉ​പ​യോ​ഗി​ച്ച് ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കു​ന്ന അ​വ​സ​ര​ത്തി​ലും ഈ ​മ​ണ്ണ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. പൊ​ഴി​മു​ഖ​ത്തി​ന്‍റെ വി​സ്തൃ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​യി നി​ന്ന കാ​റ്റാ​ടി മ​ര​ങ്ങ​ൾ മു​റി​ച്ചുമാ​റ്റി​യി​രു​ന്നു. ഈ ​ത​ടി നീ​ക്കം​ചെ​യ്യാ​ൻ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി, ഐ ​ആ​ർ ഇ ​എ​ൽ, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​ക​ളെ ഏ​ൽ​പ്പി​ച്ചു.
കു​ട്ട​നാ​ട്ടി​ലെ പ്ര​ള​യത്തി​ന്‍റെ തോ​ത് ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാ​ൻ ആ​യാ​ണ് തോ​ട്ട​പ്പ​ള്ളി സ്പി​ൽവേ ​മു​ത​ൽ വീ​യ​പു​രം വ​രെ​യു​ള്ള 11 കി​ലോ​മീ​റ്റ​ർ ഭാ​ഗ​വും സ്പി​ൽവേ ​മു​ത​ൽ പൊ​ഴി വ​രെ​യു​മു​ള്ള ഭാ​ഗം ആ​ഴം കൂ​ട്ടു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ചു​മ​ത​ല​യു​ള്ള എ.​യു.​ സു​നി​ൽ​കു​മാ​ർ, കെ.​എം.​എം.​എ​ൽ എംഡി ​ജെ.​ ച​ന്ദ്ര​ബോ​സ്, കെ.​എം.​എം.​എ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ വി.​ അ​ജ​യകൃ​ഷ്ണ​ൻ, ഐ.​ആ​ർ.​ഇ.​എ​ൽ. ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​വി.​ വി​ശ്വ​നാ​ഥ്, എ.​ഡി.​എ​മ്മി​ന്‍റെ ചാ​ർ​ജു​ള്ള ജെ.​ മോ​ബി, ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​രു​ണ്‍ കെ.​ജേ​ക്ക​ബ്, ദു​ര​ന്ത നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ശ സി.​ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.