വാ​യ്പാ ധ​ന​സ​ഹാ​യം
Wednesday, June 3, 2020 9:55 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ചേ​ർ​ത്ത​ല മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ 25 ല​ക്ഷം രൂ​പ വ​രെ വാ​യ്പ ധ​ന​സ​ഹാ​യം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ർ​ത്ത​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലെ ഉ​ട​മ​സ്ഥ​രോ​ടും ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ടം, പ​ള്ളി​വ​ക കെ​ട്ടി​ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധി​കാ​രി​ക​ൾ​ക്ക് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ര​ണ്ടുമാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കി കൊ​ടു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥിച്ചി​ട്ടു​ണ്ടെ​ന്ന് എം. ​ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി സിബി പ​ഞ്ഞി​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി. ​ഭാ​സി, ബാ​ബു നാ​രാ​യ​ണ​ൻ, സ​ന്തേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.