ജി​ല്ല​യി​ൽ ഒ​ന്പ​തു​ പേ​ർ​ക്ക് കോ​വി​ഡ്
Tuesday, June 30, 2020 9:42 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഒ​ന്പ​തു​ പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു​ പേ​ർ വി​ദേ​ശ​ത്തു​നി​ന്നും മൂ​ന്നു​പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. കൂ​ടാ​തെ ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
അ​ബു​ദാ​ബി​യി​ൽ​നി​ന്ന് 27ന് ​കൊ​ച്ചി​യി​ലെ​ത്തി അ​ങ്ക​മാ​ലി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ആ​ല​പ്പു​ഴ സ്വ​ദേ​ശി(58), മും​ബൈ​യി​ൽ നി​ന്നും വി​മാ​ന മാ​ർ​ഗം 24ന് ​കൊ​ച്ചി​യി​ലെ​ത്തി.തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മു​ഹ​മ്മ സ്വ​ദേ​ശി, ഗു​വാ​ഹ​ട്ടി​യി​ൽ നി​ന്നും 14ന് ​വി​മാ​ന​മാ​ർ​ഗം കൊ​ച്ചി​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി, ബ​ഹ​റി​നി​ൽ നി​ന്നും 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി തു​ട​ർ​ന്ന് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ബു​ധ​നൂ​ർ സ്വ​ദേ​ശി, ദ​മാ​മി​ൽ നി​ന്നും 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി തു​ട​ർ​ന്ന് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​ ചെ​റി​യ​നാ​ട് സ്വ​ദേ​ശി(50), മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി (56), കു​വൈ​റ്റി​ൽനി​ന്നും 18ന് ​കൊ​ച്ചി​യി​ലെ​ത്തി തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി, മും​ബൈ​യി​ൽ​നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന എ​ട​ത്വാ സ്വ​ദേ​ശി, മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന കു​റ​ത്തി​കാ​ട് സ്വ​ദേ​ശി (52) എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തി​ൽ കു​റ​ത്തി​കാ​ട് സ്വ​ദേ​ശി​ക്ക് ശ​സ്ത്ര​ക്രീ​യ​യ്ക്ക് മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ൽ നി​ന്നും മ​ത്സ്യം ശേ​ഖ​രി​ച്ച് ആ​പ്പേ മി​നി ഗു​ഡ്സ് കാ​രി​യ​റി​ൽ കു​റ​ത്തി​കാ​ട് ജം​ഗ്ഷ​നു സ​മീ​പം മ​ത്സ്യ​ക്കച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ആ​ളാ​ണ്.
ആ​ശു​പ​ത്രി​യി​ല​ല്ലാ​ത്ത ശേ​ഷി​ച്ച ഏ​ഴു​പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ടാ​തെ കൊ​ല്ല​ത്തെ ആ​ശു​പ​ത്രി​യി​ൽ മ​റ്റു രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലി​രി​ക്കേ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 65 വ​യ​സു​ള്ള​യാ​ളും കാ​യം​കു​ളം സ്വ​ദേ​ശി​യാ​ണ്.
ഇ​ദ്ദേ​ഹ​മു​ൾ​പ്പെ​ടെ ആ​കെ176 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 7,094 പേ​രാ​ണ് ജി​ല്ല​യി​ൽ ആ​കെ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ. ഇ​ന്ന​ലെ ആ​റു​പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ മൂ​ന്നു​പേ​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 204 പേ​രാ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 492 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ പു​തു​താ​യി ക്വാ​റന്‍റൈൻ നി​ർ​ദേ​ശി​ച്ച​ത്. 440 പേ​രെ ഒ​ഴി​വാ​ക്കി. വി​ദേ​ശ​ത്തുനി​ന്നും ഇ​ന്ന​ലെ 246 പേ​രെ​ത്തി​യ​പ്പോ​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും 231 പേ​രാ​ണ് എ​ത്തി​യ​ത്. 115 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.