ധർണ നടത്തി
Friday, July 3, 2020 10:40 PM IST
മ​ങ്കൊ​ന്പ്: കോ​വി​ഡ് മ​ഹാ​മാ​രി ദു​രി​ത​ത്തി​ൽ തൊ​ഴി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ലൈ​റ്റ് ആൻഡ് സൗ​ണ്ട്സ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​ടി​യന്തര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള ലൈ​റ്റ് ആൻഡ് സൗ​ണ്ട്സ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ കു​ട്ട​നാ​ട് താ​ലൂ​ക്ക് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണാ​സ​മ​രം ന​ട​ത്തി. കേ​ര​ള ശ​ബ്ദ ക​ലാ​ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​കെ. മം​ഗ​ളാ​ന​ന്ദ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. ശ​ശി​യ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​ടി​യന്തര സ​ഹാ​യ​മാ​യ 10, 000 രൂ​പ ന​ൽ​ക​ണ​മെന്നാവശ്യപ്പെട്ടായിരുന്നു സ​മ​രം. മ​ജീ​ഷ്യ​ൻ മ​നു മ​ങ്കൊ​ന്പ്, യൂ​ണി​യ​ൻ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി അ​നീ​ഷ്, ബി​നു മു​ട്ടാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​റ്റൂ​ർ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ
ക​ണ്ടെയ്​ൻ​മെ​ന്‍റ് സോ​ൺ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 15-ാം വാ​ർ​ഡി​ൽ പാ​ല​മേ​ൽ പാ​റ്റൂ​ർ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ ക്ല​സ്റ്റ​ർ ക്വാ​റ​ന്‍റൈൻ /ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. കു​വൈ​റ്റി​ൽ നി​ന്നു​മെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക് മ​റ്റാ​രു​മാ​യും സ​ന്പ​ർ​ക്കം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഈ ​വ്യ​ക്തി​ക​ൾ താ​മ​സി​ക്കു​ന്ന പാ​ല​മേ​ൽ പാ​റ്റൂ​ർ റെസി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​റ​പ്പുവ​രു​ത്തു​ന്ന​തി​ന് മാ​വേ​ലി​ക്ക​ര ത​ഹ​സി​ൽ​ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.