പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ്രതിപക്ഷനേതാവിന്‍റെ ക​ത്ത്
Sunday, July 5, 2020 10:39 PM IST
ഹ​രി​പ്പാ​ട്: ആ​ല​പ്പു​ഴ​യു​ടെ തീ​ര​മേ​ഖ​ല​യാ​യ തോ​ട്ട​പ്പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ക​രി​മ​ണ​ൽ ക​ട​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭം അ​വ​സാ​നി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കി.
ക​ഴി​ഞ്ഞ 39 ദി​വ​സ​മാ​യി ക​രി​മ​ണ​ൽ ക​ട​ത്തി​നെ​തി​രെ അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ സ​മ​ര​ത്തി​ലാ​ണ്. കോ​വി​ഡ്-19 വ്യാ​പ​ന​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ൾ നി​റ​ഞ്ഞുക​വി​യു​ന്ന ഈ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ത്ത​ര​ത്തി​ലൊ​രു പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് ജ​ന​ങ്ങ​ളെ ത​ള്ളി​വി​ടു​ന്ന​ത് ഒ​ട്ടും അ​ഭി​കാ​മ്യ​മാ​യ കാ​ര്യ​മ​ല്ല. പൊ​ഴി മു​റി​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ ഇ​ത്ത​ര​ത്തി​ൽ ക​രി​മ​ണ​ൽ ക​ട​ത്ത് ന​ട​ത്തു​ന്ന​ത് ആ ​പ്ര​ദേ​ശ​ത്തി​ന്‍റെ പാ​രി​സ്ഥി​തിക നി​ല​നി​ൽ​പിനെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും.
ക​ഴി​ഞ്ഞ ഒ​രു​ മാ​സ​ക്കാ​ല​മാ​യി രാ​ഷ്ട്രീ​യ​ഭേ​ദ​മെ​ന്യേ ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്പോ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ത്ത് ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സ​മ​ര​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള​ർ​പ്പി​ക്കാ​ൻ ഈ ​പ്ര​ദേ​ശ​ത്തേ​ക്കെ​ത്തി​ച്ചേ​രു​ന്നു​ണ്ട്. ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു​വാ​ർ​ഡു​ക​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.
സ​മ​യ​ബ​ന്ധി​ത​മാ​യി പൊ​ഴി​മു​റി​ക്കു​ന്ന​തി​നും അ​തേ സ​മ​യം ക​രി​മ​ണ​ൽ ക​ട​ത്ത് നി​ർ​ത്തി​വ​യ്ക്കാ​നും അ​തു​വ​ഴി പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. ക​രി​മ​ണ​ൽ ക​ട​ത്ത് നി​ർ​ത്തി​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചാ​ൽ ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​ൽ നി​ന്ന് പി​ന്മാ​റു​മെ​ന്നി​രി​ക്കെ ഇ​നി​യും സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ പി​ടി​വാ​ശി കാ​ണി​ക്ക​രു​ത്.
പൊ​ഴി​മു​റി​ക്കു​ന്ന​തി​ന് ആ​രും എ​തി​ര​ല്ല, എ​ന്നാ​ൽ ഇ​തി​ന്‍റെ മ​റ​വി​ൽ ക​രി​മ​ണ​ൽ ക​ട​ത്ത് ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കാ​നും പ​റ്റി​ല്ല. അ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​വ​രെ വി​ളി​ച്ച് ഒ​രു യോ​ഗം ചേ​ർ​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്്.