ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണം: ഒ​ളി​വി​ൽ പോ​യ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തം
Sunday, July 5, 2020 10:39 PM IST
ചേ​ർ​ത്ത​ല: വ​സ്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​ളി​വി​ൽ​പോ​യ അ​ഭി​ഭാ​ഷ​ക​നെ​യും സ​ഹാ​യി​യെ​യും പി​ടി​കൂ​ടാ​നു​ള്ള അ​ന്വേ​ഷ​ണം ചേ​ർ​ത്ത​ല പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി. അ​ഭി​ഭാ​ഷ​ക​ൻ ന​ല്കി​യ ക്വ​ട്ടേ​ഷ​ൻ അ​നു​സ​രി​ച്ച് ആ​ക്ര​മ​ണ​ത്തി​നെ​ത്തി​യ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ളാ​യ തൃ​ശൂ​ർ നെ​ല്ലാ​യി പ​ഞ്ചാ​യ​ത്ത് വ​യ​ലൂ​ർ​കൈ​പ്പ​ള്ളി ഭ​വ​നി​ൽ ക​ഞ്ച​ൻ എ​ന്നു​വി​ളി​ക്കു​ന്ന രാ​ഗേ​ഷ് (43), എ​റ​ണാ​കു​ളം ഞാ​റ​ക്ക​ൽ പ​ണി​ക്ക​ശേ​രി വീ​ട്ടി​ൽ ലെ​നീ​ഷ് (33), ഞാ​റ​ക്ക​ൽ കൊ​ച്ചു​വേ​ലി​ക്ക​ക​ത്ത് ജോ​സ​ഫ് ലി​ബ​ൻ (25) വൈ​പ്പി​ൻ ബ്ലാ​വേ​ലി വീ​ട്ടി​ൽ ശ്യാം (34) ​എ​ന്നി​വ​രെ​യാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 21-ാം വാ​ർ​ഡ് അ​രീ​പ്പ​റ​ന്പ് കു​ന്നേ​ൽ​വെ​ളി സു​രേ​ഷി​നെ (48) വ​ധി​ക്കാ​നാ​യാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘം ചേ​ർ​ത്ത​ല​യി​ലെ​ത്തി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ സു​രേ​ഷി​ന് ത​ല​യ്ക്ക് വെ​ട്ടേ​റ്റി​രു​ന്നു. ക​ഴി​ഞ്ഞ 30നാ​യി​രു​ന്നു സം​ഭ​വം. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ഏ​ർ​പ്പാ​ടു​ചെ​യ്ത അ​ഭി​ഭാ​ഷ​ക​ൻ ബാ​ല​കൃ​ഷ്ണ​പി​ള്ള​യും സ​ഹാ​യി​യും ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ഒ​ളി​വി​ലാ​ണെ​ന്നും ഫോ​ണ്‍​ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ പി.​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.
മൂ​ന്നു കൊ​ല​പാ​ത​ക​മു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യും നി​ല​വി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നതുമായ ഗു​ണ്ടാ​നേ​താ​വ് തൃ​ശൂ​ർ സ്വ​ദേ​ശി ക​ഞ്ച​ൻ രാ​ഗേ​ഷി (43)ന്‍റെ പ​രോ​ൾ റ​ദ്ദാ​ക്കു​ന്ന​തി​നാ​യി ചേ​ർ​ത്ത​ല പോ​ലീ​സ് ജ​യി​ൽ വ​കു​പ്പി​നു റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​ട്ടു​ണ്ട്.