ജി​ല്ല​യി​ൽ 18 പേ​ർ​ക്കു കോ​വി​ഡ്
Tuesday, July 7, 2020 10:51 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 18 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഏ​ഴു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും നാ​ലു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. നാ​ലു​പേ​ർ നൂ​റ​നാ​ട് ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ഇ​വ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. മൂ​ന്നു​പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
റി​യാ​ദി​ൽനി​ന്നും ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി അ​വി​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന വ​ള്ളി​കു​ന്നം സ്വ​ദേ​ശി, ദ​മാ​മി​ൽനി​ന്നും നാ​ലി​ന് കോ​ഴി​ക്കോ​ട് എ​ത്തി ല​ക്ഷ​ണ​ങ്ങ​ളെത്തുട​ർ​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി(49), ചെ​ന്നൈ​യി​ൽ നി​ന്നും ജൂ​ണ്‍ 28ന് ​സ്വ​കാ​ര്യവാ​ഹ​ന​ത്തി​ൽ എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന താ​മ​ര​ക്കു​ളം സ്വ​ദേ​ശി​നി, മ​സ്ക​റ്റി​ൽ നി​ന്നും മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി(53), ദു​ബാ​യി​ൽ നി​ന്നും ജൂ​ണ്‍ 18ന് ​കൊ​ച്ചി​യി​ലെ​ത്തി തു​ട​ർ​ന്ന് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പു​ലി​യൂ​ർ സ്വ​ദേ​ശി, മ​ഹാ​രാ​ഷ്ട്ര​യി​ൽനി​ന്നും മൂ​ന്നി​ന് വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ൽ എ​ത്തി ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന രാ​മ​ങ്ക​രി സ്വ​ദേ​ശി, ഡ​ൽ​ഹി​യി​ൽ നി​ന്നും ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ ആ​ല​പ്പു​ഴ സ്വ​ദേ​ശി(55), മും​ബൈ​യി​ൽ​നി​ന്നും ജൂ​ണ്‍ 25ന് ​ട്രെ​യി​നി​ൽ ആ​ല​പ്പു​ഴ എ​ത്തി തു​ട​ർ​ന്ന് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി(51), ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​മെ​ത്തി​യ നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാ​ന്പി​ലെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ, മ​സ്ക​റ്റി​ൽ നി​ന്നും നാ​ലി​ന് കൊ​ച്ചി​യി​ൽ എ​ത്തി ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് അ​വി​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി(51), റി​യാ​ദി​ൽ നി​ന്നും ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു എ​ത്തി അ​വി​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന വ​ള്ളി​കു​ന്നം സ്വ​ദേ​ശി, സൗ​ദി​യി​ൽ നി​ന്നും മൂ​ന്നി​ന് കൊ​ച്ചി​യി​ൽ എ​ത്തി അ​വി​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി(56) എ​ന്നി​വ​രാ​ണ് രോ​ഗം ബാ​ധി​ച്ച 15 പേ​ർ.
കൊ​ല്ല​ത്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കാ​യം​കു​ളം സ്വ​ദേ​ശി​യു​ടെ സു​ഹൃ​ത്താ​യ പ​ത്തി​യൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ്, സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​റ​ത്തി​കാ​ട് സ്വ​ദേ​ശി മ​ത്സ്യ​മെ​ടു​ത്തി​രു​ന്ന കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ലെ മ​റ്റൊ​രു മ​ത്സ്യക്ക​ച്ച​വ​ട​ക്കാ​ര​നാ​യ കാ​യം​കു​ളം സ്വ​ദേ​ശി (54), തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും നാ​ലി​ന് സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ എ​ത്തി​യ തി​രു​വ​ന​ന്ത​പു​രം എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പു​റ​ക്കാ​ട് സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​ത്. ആ​ശു​പ​ത്രി ചി​കി​ത്സ​യി​ലു​ള്ള​വ​രൊ​ഴി​ക എ​ല്ലാ​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​കെ 219 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്
ഇ​തി​നി​ടെ ഇ​ന്ന​ലെ നാ​ലു പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ മു​ള​ക്കു​ഴ സ്വ​ദേ​ശി, ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ പു​ന്ന​പ്ര സ്വ​ദേ​ശി​നി, കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ കു​പ്പ​പ്പു​റം സ്വ​ദേ​ശി, സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​നാ​യ പു​ന്ന​പ്ര സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് രോ​ഗ​വി​മു​ക്ത​രാ​യ​ത്.
കൂ​ടാ​തെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ ആ​ല സ്വ​ദേ​ശി​നി​യും രോ​ഗ​വി​മു​ക്ത​യാ​യി. 16 പേ​രാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ആ​റു​പേ​രെ ഒ​ഴി​വാ​ക്കി. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 242 ആ​യി.
508 പേ​രെ ക്വാ​റ​ന്‍റൈനി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 516 പേ​രെ ക്വാ​റ​ന്‍റൈനി​ലാ​ക്കി. 228 പേ​രാ​ണ് ഇ​ന്ന​ലെ വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ​ത്. 335 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 172 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.