സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Tuesday, July 7, 2020 10:54 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 മ​റ​യാ​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും ഉ​പ​ജാ​പ​ക സം​ഘ​ങ്ങ​ളും ചേ​ർ​ന്ന് ന​ട​ത്തി​യ സ്വ​ർ​ണ​ക്ക​ട​ത്തി​നെക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന സ്വ​പ്ന സു​രേ​ഷി​ന് ഓ​ഫീ​സി​ൽ തു​ട​രാ​ൻ സാ​ധി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ്വാ​ധീ​നം കൊ​ണ്ടാ​ണെ​ന്നും ഗോ​പ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.
സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​ങ്ക് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ബി​ജെ​പി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ഉദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ എ​ൽ.​പി. ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ. പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​വി​നോ​ദ് കു​മാ​ർ, എ.​ഡി. പ്ര​സാ​ദ്, ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നീ​ഷ് തി​രു​വ​ന്പാ​ടി, ക​ണ്ണ​ൻ തി​രു​വ​ന്പാ​ടി, സ​ജി പി. ​ദാ​സ്, അ​നി​ൽ കു​മാ​ർ, എ​ൻ.​ഡി. കൈ​ലാ​സ്, അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.