പാ​ല​മേ​ൽ കു​ട​ശ​നാ​ട് ഗ​വ​. സ്കൂൾ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ
Wednesday, July 8, 2020 10:09 PM IST
ആ​ല​പ്പു​ഴ: ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രെ ക്വാ​റ​ന്‍റൈൻ ചെ​യ്യു​ന്ന​തി​നു കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും പ്ര​ദേ​ശ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നും ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ തീ​രു​മാ​നം.
കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് താ​മ​ര​ക്കു​ള​ത്തെ എം.​ആ​ർ. ലോ​ഡ്ജി​ലെ 16 മു​റി​ക​ൾ, പാ​ല​മേ​ൽ കു​ട​ശ​നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് എ​ന്നി​വ പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ത്ത് ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ഉ​ത്ത​ര​വാ​യി. ക്വാ​റന്‍റൈ ൻ ക്യാ​ന്പ് ന​ട​ത്തു​ന്ന​തി​ന് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് ഐ​ടി​ബി​പി ക്യാ​ന്പ് ക​മാ​ൻ​ഡ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഐ​ടി​ബി​പി ക്യാ​ന്പി​ലേ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യും പ​ണ​വും ന​ൽ​കി​യാ​ൽ എ​ത്തി​ക്കു​ന്ന​തി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ക​ട​ക​ൾ ര​ണ്ടു ദി​വ​സം അ​ട​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ച ബ​ന്ധു​ക്ക​ളോ​ടും മ​റ്റു​ള്ള​വ​രോ​ടും വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മൊ​ത്തം ചു​മ​ത​ല ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ൻ​മാ​ർ, ക​സ്റ്റോ​ഡി​യ​ൻ​മാ​ർ എ​ന്നി​വ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ലു​ട​ൻ സ്ഥാ​പ​ന​ങ്ങ​ൾ കൈ​മാ​റേ​ണ്ട​താ​ണ്. കോ​വി​ഡ് കെ​യ​ർ സെ​ൻ​റ​ർ സ​ജ്ജ​മാ​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​രോ​ഗ്യം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ, പി​ഡ​ബ്ല്യൂ​ഡി കെ​ട്ടി​ട​വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സ്, ശു​ചി​ത്വ​മി​ഷ​ൻ ഹ​രി​ത​കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ​-ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് ചു​മ​ത​ല​ക​ൾ ന​ൽ​കി.
ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ അ​ടി​യ​ന്തര​മാ​യി ക​ള​ക്ട​റേ​റ്റി​ലെ ക​ണ്‍​ട്രോ​ൾ റൂ​മി​ലോ മാ​വേ​ലി​ക്ക​ര ത​ഹ​സി​ൽ​ദാ​രു​മാ​യോ അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട​ണം.
ക്യാ​ന്പി​ലെ ഡ്രൈ​വ​ർ പോ​സ്റ്റ് ഓ​ഫീ​സ്, കൊറി​യ​ർ സ​ർ​വീ​സ് എ​ന്നി​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​രും ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട​ണം. മാ​വേ​ലി​ക്ക​ര ത​ഹ​സി​ൽ​ദാ​ർ: 9447495008, ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ: 04772239999.