57 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; 35 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ
Sunday, July 12, 2020 10:26 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 57 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ത്തു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഏ​ഴു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 35 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നാ​ല്ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
സൗ​ദി​യി​ൽനി​ന്നും ജൂ​ണ്‍ 20ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പാ​ണ്ട​നാ​ട് സ്വ​ദേ​ശി, ചെ​ന്നൈ​യി​ൽ നി​ന്നും ജൂ​ലൈ അ​ഞ്ചി​ന് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി(51), അ​ബു​ദാ​ബി​യി​ൽ നി​ന്നും ജൂ​ണ്‍ 25ന് ​കൊ​ച്ചി​യി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി(55), മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും ജൂ​ണ്‍ പ​ത്തി​ന് വി​മാ​ന​ത്തി​ൽ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി (48), മ​സ്ക​റ്റി​ൽ നി​ന്നും ജൂ​ണ്‍ 20ന് ​കൊ​ച്ചി​യി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി(47), ഖ​ത്ത​റി​ൽ നി​ന്നും ജൂ​ലൈ മൂ​ന്നി​ന് കോ​ഴി​ക്കോ​ട് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കാ​ഞ്ഞൂ​ർ സ്വ​ദേ​ശി, ഡ​ൽ​ഹി​യി​ൽ നി​ന്നും ജൂ​ണ്‍ 27ന് ​വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ക​ണി​ച്ചു​കു​ള​ങ്ങ​ര സ്വ​ദേ​ശി, ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും ജൂ​ലൈ നാ​ലി​ന് ബ​സി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി, കു​വൈ​റ്റി​ൽ നി​ന്നും ജൂ​ണ്‍ 19 എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പാ​ണ്ട​നാ​ട് സ്വ​ദേ​ശി, ഡ​ൽ​ഹി​യി​ൽ നി​ന്നും വി​മാ​ന​ത്തി​ൽ ജൂ​ണ്‍ 13 എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​നി(67), കു​വൈ​ത്തി​ൽ നി​ന്നും ജൂ​ണ്‍ 24ന് ​കൊ​ച്ചി​യി​ൽ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 18ഉം 14​ഉം വ​യ​സു​ള്ള ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി​ക​ൾ, ഗോ​വ​യി​ൽ നി​ന്നും സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ ജൂ​ലൈ ആ​റി​നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു മു​തു​കു​ളം സ്വ​ദേ​ശി (50), സൗ​ദി​യി​ൽ നി​ന്നും ജൂ​ലൈ ഒ​ന്പ​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി(60), കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ ജൂ​ണ്‍16 എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന തു​റ​വൂ​ർ സ്വ​ദേ​ശി​നി, ഖ​ത്ത​റി​ൽ നി​ന്നും ജൂ​ണ്‍ 26ന് ​എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പു​ന്ന​പ്ര സ്വ​ദേ​ശി (54), റി​യാ​ദി​ൽ നി​ന്നും ജൂ​ണ്‍ 19ന് ​എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി (58) എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​ർ.
രോ​ഗം സ്ഥി​രീ​ക​രി​ച്ച കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ പ​ച്ച​ക്ക​റി വ്യാ​പാ​രി​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള എ​ട്ടു​പേ​രും എ​ഴു​പു​ന്ന​യി​ലെ സീ​ഫു​ഡ് ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 18 പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച ചി​കി​ത്സ​യി​ലു​ള്ള പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​നി​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള ആ​റു​പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച വെ​ണ്മ​ണി സ്വ​ദേ​ശി​യാ​യ കു​ട്ടി​യും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 49 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി​യും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച താ​മ​ര​ക്കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വും നാ​ല് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് രോ​ഗ​ബാ​ധി​ത​രാ​യ ശേ​ഷി​ക്കു​ന്ന​വ​ർ. ആ​കെ 395 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്
89 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഒ​ന്പ​തു​പേ​രെ ഒ​ഴി​വാ​ക്കി. നി​ല​വി​ൽ 394 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 446 പേ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ 447 പേ​രെ ഒ​ഴി​വാ​ക്കി. 168പേ​ർ ഇ​ന്ന​ലെ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി. 280 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും. 292 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. 227 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ഇ​ന്ന​ലെ ല​ഭി​ച്ചു. രാ​മ​ങ്ക​രി ഒ​ന്പ​താം വാ​ർ​ഡ് ക​ണ്ടൈ​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.

ക​ർ​ശ​ന​മാ​യി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്ന്

കാ​യം​കു​ളം: കാ​യം​കു​ള​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രും സ്ര​വ​പ​രി​ശോ​ധ​ന ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​രും ക​ർ​ശ​ന​മാ​യി ക്വാ​റന്‍റൈനി​ൽ ക​ഴി​യ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും കോ​വി​ഡ് 19 പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ആ ​വ്യ​ക്തി​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വും ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​ടി​യ​ന്തര ഘ​ട്ട​ങ്ങ​ളി​ല​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ, മാ​സ്ക് ധ​രി​ക്ക​ൽ തു​ട​ങ്ങി അ​തീ​വ ജാ​ഗ്ര​ത​പു​ല​ർ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ രോ​ഗം നി​യ​ന്ത്രി​ച്ച് നി​ർ​ത്താ​ൻ ക​ഴി​യു​ക​യു​ള്ളു. ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​തും, മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പെ​ഴ​കു​ന്ന​തും ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​റേ​യോ, വാ​ർ​ഡ് ജാ​ഗ്ര​താ സ​മി​തി​യി​ലെ ആ​ശാ​വ​ർ​ക്ക​റെ​യോ ന​ഗ​ര​സ​ഭ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 04792445060 എ​ന്ന ന​ന്പ​റി​ലോ അ​റി​യി​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.