നെ​ഗ​റ്റീ​വ് ആ​കു​ന്ന​വ​രെ ക്വാ​റ​ന്‍റൈനി​ലേ​ക്ക്, ഐ​ടി​ബി​പി ക്യാ​ന്പിലെ എ​ല്ലാ​വ​രെ​യും ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കു​ന്നു
Sunday, July 12, 2020 10:26 PM IST
നൂ​റ​നാ​ട്: നൂ​റ​നാ​ട് ഇ​ന്തോ ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സ് (ഐ​ടി​ബി​പി) ക്യാ​ന്പി​ലെ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ്വാ​ബ് ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു. ഇ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പുു​വ​രു​ത്താ​നും ചി​കി​ത്സ​യും നി​രീ​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കാ​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും ന​ട​പ​ടി​ക​ൾ എ​ടു​ത്തു​വ​രി​ക​യാ​ണ്. ആ​കെ 350ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം 118 പേ​രു​ടെ സ്വാ​ബ് എ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്കു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നു​മു​ന്പ് 92 പേ​രു​ടെ സ്വാ​ബ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഖ​രി​ച്ചി​രു​ന്നു. പ​രി​ശോ​ധ​യി​ൽ കോ​വി​ഡ് 19 പോ​സി​റ്റീ​വ് ആ​യ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.
നെ​ഗ​റ്റീ​വ് ആ​കു​ന്ന​വ​രെ ക്വാ​റ​ന്‍റൈൻ ചെ​യ്യു​ന്ന​തി​നു ജി​ല്ല ഭ​ര​ണ​കൂ​ടം അ​ടു​ത്തു​ള്ള മൂ​ന്നു കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ ഏ​റ്റെ​ടു​ത്ത കെ​ട്ടി​ട​ങ്ങ​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ വ​യ്ക്കും.
ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ഐ​ടി​ബി​പി ക്യാ​ന്പി​ൽ കോ​വി​ഡ് ബാ​ധി​ത​ക​രു​ടെ എ​ണ്ണം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് രോ​ഗ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൂ​റ​നാ​ട്, പാ​ല​മേ​ൽ, താ​മ​ര​ക്കു​ളം എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളും ലാ​ർ​ജ് ക്ല​സ്റ്റ​ർ-​ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.