രോ​​ഗ​​ബാ​​ധ ഉ​​ള്ള ഇ​​ട​​ങ്ങ​​ളെ ക്ല​​സ്റ്റ​​റു​​ക​​ൾ തി​​രി​​ച്ചു നി​​രീ​​ക്ഷ​​ണ നി​​യ​​ന്ത്ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ
Thursday, July 16, 2020 10:38 PM IST
ആ​​ല​​പ്പു​​ഴ : ജി​​ല്ല​​യി​​ൽ സ​​ന്പ​​ർ​​ക്ക​​ത്തി​​ലൂ​​ടെ കോ​​വി​​ഡ്-19 രോ​​ഗ​​ബാ​​ധ കൂ​​ടു​​ത​​ലാ​​യി റി​​പ്പോ​​ർ​​ട്ടു ചെ​​യ്യ​​പ്പെ​​ട്ട പ്ര​​ദേ​​ശ​​ങ്ങ​​ളെ പ്ര​​ത്യേ​​കം ക്ല​​സ്റ്റ​​റു​​ക​​ളാ​​യി തി​​രി​​ച്ച് രോ​​ഗ നി​​രീ​​ക്ഷ​​ണ നി​​യ​​ന്ത്ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്നു​​വെ​​ന്ന് ജി​​ല്ലാ​​ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ (ആ​​രോ​​ഗ്യം) അ​​റി​​യി​​ച്ചു. കാ​​യം​​കു​​ളം, കു​​റ​​ത്തി​​കാ​​ട്, നൂ​​റ​​നാ​​ട്, പ​​ള്ളി​​ത്തോ​​ട്, എ​​ഴു​​പു​​ന്ന എ​​ന്നി​​വി​​ട​​ങ്ങ​​ളാ​​ണ് പ്ര​​ത്യേ​​ക ക്ല​​സ്റ്റ​​റു​​ക​​ളാ​​യി ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​വി​​ട​​ങ്ങ​​ളി​​ൽ ആ​​രോ​​ഗ്യ​​സ്ഥാ​​പ​​നം കേ​​ന്ദ്രീ​​ക​​രി​​ച്ച് പ്ര​​ത്യേ​​ക നോ​​ഡ​​ൽ ഓ​​ഫീ​​സ​​ർ​​മാ​​രെ നി​​യോ​​ഗി​​ക്കു​​ക​​യും ക​​ണ്‍​ട്രോ​​ൾ റൂം ​​സ​​ജ്ജീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. ക്ല​​സ്റ്റ​​ർ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പ്ര​​ത്യേ​​ക മൈ​​ക്ക് അ​​നൗ​​ണ്‍​സ്മെ​​ന്‍റ് ന​​ട​​ന്നു വ​​രു​​ന്നു. ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ർ, വോ​​ള​​ണ്ടി​​യ​​ർ​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ഘ​​ങ്ങ​​ളാ​​യി തി​​രി​​ഞ്ഞ് ഭ​​വ​​ന സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി നി​​രീ​​ക്ഷ​​ണ​​വും ബോ​​ധ​​വ​​ത്ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ന​​ട​​ത്തു​​ന്നു​​ണ്ട്. കൂ​​ടാ​​തെ ക​​ർ​​ശ​​ന​​മാ​​യി ക്വാ​​റ​​ന്‍റെെ​​ൻ ഉ​​റ​​പ്പു വ​​രു​​ത്തു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും ന​​ട​​ത്തു​​ന്നു​​വെ​​ന്ന് ജി​​ല്ലാ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു.