സ്ര​വ​പ​രി​ശോ​ധ​ന​യി​ലെ കാ​ല​താ​മ​സം: ര​ണ്ടു​നാ​ൾ​ക്ക​കം പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കുമെന്ന് ക​ള​ക്ട​ർ
Thursday, July 16, 2020 10:38 PM IST
ആ​​ല​​പ്പു​​ഴ: കോ​​വി​​ഡ്-19 കേ​​സു​​ക​​ൾ വ​​ർ​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ്ര​​വ​​പ​​രി​​ശോ​​ധ​​നാ​​ഫ​​ലം ല​​ഭി​​ക്കു​​ന്ന​​തി​​ൽ കാ​​ല​​താ​​മ​​സം വ​​രു​​ന്ന​​ത് പൂ​​ർ​​ണ​​മാ​​യും പ​​രി​​ഹ​​രി​​ക്കാ​​ൻ ര​​ണ്ടു​​ ദി​​വ​​സ​​ത്തി​​ന​​കം സം​​വി​​ധാ​​നം ഒ​​രു​​ങ്ങു​​മെ​​ന്ന് ജി​​ല്ല ക​​ള​​ക്ട​​ർ എ ​​അ​​ല​​ക്സാ​​ണ്ട​​ർ വ്യ​​ക്ത​​മാ​​ക്കി. വൈ​​റോ​​ള​​ജി ലാ​​ബി​​ൽ സാ​​ന്പി​​ൾ പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​ത്യാ​​ധു​​നി​​ക സ​​ജ്ജീ​​ക​​ര​​ണം ഒ​​രു​​ങ്ങി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ കോ​​വി​​ഡ് -19 പ​​രി​​ശോ​​ധ​​ന​​യ്ക്ക് ലാ​​ബ് സ​​ജ്ജീ​​ക​​രി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും ഉ​​ട​​ൻ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​കു​​മെ​​ന്നും ജി​​ല്ലാ ക​​ള​​ക്ട​​ർ അ​​റി​​യി​​ച്ചു.
സ്ര​​വ പ​​രി​​ശോ​​ധ​​ന കൂ​​ടു​​ത​​ൽ വേ​​ഗ​​ത്തി​​ലാ​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ജി​​ല്ലാ ക​​ള​​ക്ട​​ർ ബ​​ന്ധ​​പ്പെ​​ട്ട​​വ​​രു​​മാ​​യി വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സിം​​ഗി​​ലൂ​​ടെ ക​​ഴി​​ഞ്ഞ ദി​​വ​​സം ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണ് അ​​ടി​​യ​​ന്തര ന​​ട​​പ​​ടി​​ക​​ൾ കൈ​​ക്കൊ​​ണ്ട​​ത്. ആ​​ല​​പ്പു​​ഴ​​യി​​ലെ നാ​​ഷ​​ണ​​ൽ വൈ​​റോ​​ള​​ജി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ലാ​​ബി​​ന്‍റെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന ഡോ.​​ സു​​ഗു​​ണ​​ൻ, ഡി​​എംഒ ​​ഡോ.എ​​ൽ. അ​​നി​​ത​​കു​​മാ​​രി, മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ്ര​​തി​​നി​​ധി ഡോ. ​​സു​​മ, മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സൂ​​പ്ര​​ണ്ട് ഡോ.​​ രാം​​ലാ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ അ​​വ​​ലോ​​ക​​ന ച​​ർ​​ച്ചാ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
പ​​രി​​ശോ​​ധ​​ന​​ക​​ൾ വേ​​ഗ​​ത്തി​​ലാ​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ൾ നി​​രീ​​ക്ഷി​​ക്കു​​ന്ന​​തി​​നും ഡെ​​പ്യൂ​​ട്ടി ത​​ഹ​​സി​​ൽ​​ദാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മോ​​ണി​​റ്റ​​റിം​​ഗ് സെ​​ൽ രൂ​​പീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ജി​​ല്ല മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ്, വൈ​​റോ​​ള​​ജി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ലാ​​ബ് എ​​ന്നി​​വ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ മോ​​ണി​​റ്റ​​റിം​​ഗ് സെ​​ൽ ഏ​​കോ​​പി​​പ്പി​​ക്കും. ഏ​​തെ​​ങ്കി​​ലും സാം​​പി​​ളി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​യി​​ൽ ദീ​​ർ​​ഘ​​മാ​​യ കാ​​ല​​താ​​മ​​സം ഉ​​ണ്ടാ​​കു​​ന്നു​​ണ്ടെ​​ങ്കി​​ൽ അ​​ത് പ​​രി​​ശോ​​ധി​​ച്ച് അ​​ടി​​യ​​ന്തര​​മാ​​യി പ​​രി​​ഹ​​രി​​ക്കാ​​നും മോ​​ണി​​റ്റ​​റിം​​ഗ് സെ​​ല്ലി​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സ്ര​​വ പ​​രി​​ശോ​​ധ​​ന​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രാ​​തി​​ക​​ൾ ക​​ള​​ക്ട​​റേ​​റ്റി​​ലെ ക​​ണ്‍​ട്രോ​​ൾ റൂ​​മി​​ന്‍റെ 04772239999 എ​​ന്ന ന​​ന്പ​​റി​​ൽ അ​​റി​​യി​​ക്ക​​ണ​​മെ​​ന്നും ക​​ള​​ക്ട​​ർ അ​​റി​​യി​​ച്ചു.
ആ​​ല​​പ്പു​​ഴ നാ​​ഷ​​ണ​​ൽ വൈ​​റോ​​ള​​ജി ഇ​​ൻ​​സ്റ്റി​​ട്യൂ​​ട്ടി​​ന്‍റെ സാ​​ങ്കേ​​തി​​ക സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജി​​ൽ ലാ​​ബ് സ​​ജ്ജ​​മാ​​ക്കു​​ന്ന​​ത്. ഇ​​തി​​നു​​വേ​​ണ്ട ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ എ​​ത്തി​​ക്ക​​ഴി​​ഞ്ഞു. ട്ര​​യ​​ൽ ക​​ഴി​​ഞ്ഞാ​​ലു​​ട​​ൻ ലാ​​ബ് പൂ​​ർ​​ണ പ്ര​​വ​​ർ​​ത്ത​​ന ക്ഷ​​മ​​മാ​​കും. ആ​​ധു​​നി​​ക ഓ​​ട്ടോ​​മേ​​റ്റ​​ഡ് ആ​​ർ എ​​ൻ എ ​​മെ​​ഷീ​​ൻ വൈ​​റോ​​ള​​ജി ഇ​​ൻ​​സ്റ്റി​​ട്യൂ​​ട്ടി​​ൽ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങു​​ക​​യും മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജി​​ൽ ലാ​​ബ് സ​​ജ്ജ​​മാ​​കു​​ക​​യും ചെ​​യ്യു​​ന്ന​​തോ​​ടെ സ്ര​​വ​​പ​​രി​​ശോ​​ധ​​ന​​യി​​ൽ ഒ​​രു കാ​​ല​​താ​​മ​​സ​​വു​​മു​​ണ്ടാ​​കു​​ന്നി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന് ക​​ള​​ക്ട​​ർ എ ​​അ​​ല​​ക്സാ​​ണ്ട​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി.