കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യു​വ​തി​യു​ടെ ന​വ​ജാ​തശി​ശു​വി​നു ഫ​ലം നെ​ഗ​റ്റീ​വ്
Sunday, August 2, 2020 10:08 PM IST
അ​ന്പ​ല​പ്പു​ഴ:​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യു​വ​തി​യു​ടെ ന​വ​ജാ​തശി​ശു​വി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വ്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്ച പ്ര​സ​വി​ച്ച യു​വ​തി​യു​ടെ പെ​ണ്‍​കു​ഞ്ഞി​നാ​ണ് കോ​വി​ഡ് നെ​ഗ​റ്റീ​വ് ഫ​ലം ക​ണ്ടെ​ത്തി​യ​ത്. ആ​ഴ്ച​ക​ൾ​ക്ക് മു​ന്പാ​ണ് തോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ യു​വ​തി മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നെ​ത്തി​യ​ത്. തു​ട​ർ​ന്നു നാ​ട​ത്തി​യ സ്ര​വപ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നീ​ട് പ്ര​സ​വ​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച കു​ട്ടി​യി​ൽ ന​ട​ത്തി​യ സ്ര​വപ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​യി ക​ണ്ടെ​ത്തി​യ​ത്.