കു​ട്ട​നാ​ട്ടി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ന്നു
Sunday, August 2, 2020 10:08 PM IST
ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ട​നാ​ട്ടി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ന്നു. കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ കാ​വാ​ലം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലാ​ണ് ക്യാ​ന്പ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. മൂ​ന്നു കു​ട്ടി​ക​ളും ഒ​രു ഗ​ർ​ഭി​ണി​യു​മ​ട​ക്കം ഒ​രു കു​ടു​ബ​ത്തി​ലെ അ​ഞ്ചം​ഗ​ങ്ങ​ളാ​ണ് ക്യാ​ന്പി​ലു​ള്ള​ത്. ക​ളക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ 0477 2236831. ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ൽ ക​ണ്‍​ട്രോ​ൾ റൂ​മൂ​ക​ളും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ട​നാ​ട് 04772 702221, കാ​ർ​ത്തി​ക​പ്പ​ള്ളി 047924 12797, അ​ന്പ​ല​പ്പു​ഴ 04772253771, ചെ​ങ്ങ​ന്നൂ​ർ 04792452334, ചേ​ർ​ത്ത​ല 0478 2813103, മാ​വേ​ലി​ക്ക​ര 0479 2302216.

ജാ​ഗ്ര​താ കാ​ന്പ​യി​ൻ

മു​ഹ​മ്മ: ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും പ്ര​ദേ​ശ​ത്തെ ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളും ജീ​വ​താ​ളം പെ​യ്ൻ ആൻഡ് പാ​ലി​യേ​റ്റീ​വും ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന ജാ​ഗ്ര​താ ക്യാ​ന്പ​യി​നു തു​ട​ക്ക​മാ​യി.​കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​ങ്ങ​ളെ ജാ​ഗ്ര​ത​പ്പെ​ടുത്തു​ന്ന​തി​നും ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ചി​കി​ത്സ​യും മ​രു​ന്നും മ​റ്റ് സ​ഹാ​യ​ങ്ങ​ളും എ​ത്തി​ക്കു​ന്ന​തി​നും പ​നി​പ​രി​ശോ​ധ​ന, പ്ര​തി​രോ​ധ മ​രു​ന്നുവി​ത​ര​ണം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ന്ന​തി​നു​മാ​യി അ​ത്ത​രം വാ​ർ​ഡു​ക​ളി​ലെ ആ​ർ​ദ്രം വോ​ളന്‍റി​യ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, രാ​ഷ്ടി​യ സാ​മു​ദാ​യി​ക, യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി​വ​രെ ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​ന്ന​താ​ണ് ജാ​ഗ്ര​താ ക്യാ​ന്പ​യി​ൻ. പാ​ലി​യേ​റ്റീ​വ് ചെ​യ​ർ​മാ​ൻ കെ.ഡി. മ​ഹീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.